Tuesday, May 19, 2009

മലയാള മനസ്

കഴിഞ്ഞ ദിവസം ട്രെയിനില്‍ വച്ചു ഒരു ചെന്നൈ മലയാളിയെ കണ്ടു മുട്ടി പല കരിയെങ്ങള്‍ചര്‍ച്ച ചെയ്യുന്ന സമയത്തെ മലയാളി എന്തുകൊണ്ട് ഉയരെങ്ങളില്‍ എത്തി.അദേഹം ഒരു സംഭവം പറയുകയുണ്ടായി .അവരുടെ വീട്ടില്‍ വേലക്കാരിയുടെ മകള്‍ പത്താംതരം പാസായി എന്ന്പറഞ്ഞു വന്നു ഇദേഹം ചോദിക്കുകയുണ്ടായി .ഇതാണ് ഇനി പ്ലാന്‍ അപ്പോള്‍ വേലക്കാരി അവരുടെ സ്വതസിദ്തമായ രീതിയില്‍ പറഞ്ഞു എന്തിനാ സാറെ കൂടുതല്‍ പഠിത്തം അവള്‍ ഒരു വേലക്കാരിയുടെ മകള്‍ അല്ലെ .നാളെ ഈ ജോലി അല്ലെ അവളും ചെയ്യേണ്ടാതെ .അദേഹം പലതും പറഞ്ഞിട്ടും അവര്‍ അതില്‍ നിന്നും മാറാന്‍ തയാറാല്ലായിരുന്നു അദേഹം പറയുക ഉണ്ടായി നമ്മുടെ നാട്ടിലെ കൂലി വേല ചെയ്യുന്ന അമ്മമാര്‍ വരെ സ്വപനം കാണുന്നതും ശ്രെമിക്കുന്നതും മക്കളെ ഡോക്റെരോ എഞ്ചിനീറോ ആക്കാന്‍ വേണ്ടിയനെ അതാണ് താഴ്ക്കിടയില്‍ നിന്നു പോലും ആളുകള്‍ ഉയെര്‍ന്നു വരുന്നതിനു കാരണം . നമ്മുടെ നാട്ടില്‍ പിറക്കുന്ന ഓരോ കുഞ്ഞും ഭാഗ്യം ചെന്നവര്‍ ആണന്നു എന്നിക്കപ്പോള്‍ തോന്നിപോയി .

Monday, May 4, 2009

നാളെയിലെ നമ്മളെ തിരിച്ചറിയാത്തവര്‍

കുറെ വര്‍ഷങ്ങള്‍ക്കു മുമ്പാണ് നമ്മുടെ സുഹൃത്തിന് ഒരു ഗള്‍ഫില്‍ ജോലി കിട്ടിയ സമയം ഒരു വിവാഹം കഴിച്ചാല്‍ കൊള്ളാം എന്നൊരു ആഗ്രഹം .വീട്ടുകാര്‍ക്ക് അതിലും താല്പരിയമുന്ടെന്നു വച്ചോ .ഒരു അടുത്ത ബന്ധുവിന്റെ പരിചയത്തില്‍ ഒരു പെണ്‍കുട്ടി ഉണ്ടെന്നുള്ള അറിവായപ്പോള്‍ സംഭവം ഒന്നു മുറുകി എന്ന് പറഞ്ഞാല്‍ മതിയല്ലോ .അവിടെയാണ് നമ്മുടെ കഥ തുടങ്ങുന്നതെ.
സിനിമയില്‍ കാണുന്നതുപോലെ ഒരു പെണ്ണുകാണല്‍ പെണ്‍കുട്ടി പേരുകേട്ട ഫാമിലി ,ഷേയിച്ചു തുടെങ്ങിയ ഒരു പഴയ തറവാട് ,എന്ന് പറഞ്ഞാല്‍ ഉണ്ടായിരുന്ന സ്വത്തൊക്കെ ഉത്സവം നടത്തിയും ദാനം കൊടുത്തും അടിച്ചുപൊളിച്ചു എന്ന് സാരം .പക്ഷെ നമ്മുടെ നായകന്‍ നിങ്ങള്‍ ഉദേശിക്കുന്ന പോലെ അല്ല സ്ത്രി തന്നെ ധനം എന്നാണ് പക്ഷം.
അങ്ങനെ അവസാനം വിവാഹ തിയതി തീരുമാനിക്കുന്ന ദിവസം വന്നെത്തി ബന്ധുക്കള്‍ കുശലം പറച്ചിലില്‍ മുഴുകിയിരിക്കുന്ന സമയം.ഒരു അമ്മാവന്‍ എത്തി ആള് പുലിയാണ് കേട്ടോ സിംഗപ്പൂരില്‍ പെരുത്ത ഉദ്യോഗം ആണെന്ന നാട്ടില്‍ സംസാരം വലിയ ഒരു വീടും വാങ്ങിയിട്ടുണ്ടേ .സുഹൃത്തിന്റെ അച്ഛനോട് ഒരു ചോദിയം സ്വത്തിനെ കുറിച്ചു .അവര്‍ ആ സമയം സ്വത്തു ഭാഗം വയ്ക്കുന്നതിന്റെ പ്രോബ്ലെംത്തില്‍ വാടക വീട്ടില്‍ ആണ് താമസം.അമ്മാവന്റെ കമെന്റെ ഒരു വീടുപോലുമില്ലാത്ത ഒരുത്തന്റെ കൂടെ എങ്ങനെയാ നമ്മുടെ മോളെ വിടുക .അന്ത്തരീഷം മാറി എന്ന് പറഞ്ഞ മതിയല്ലോ പലര്ക്കും ഉള്‍കൊള്ളാന്‍ പറ്റിയില്ല .അവസാനം വിവാഹം വേണ്ടെന്നു വെക്കലില് കലാശിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ..

വര്‍ഷങ്ങള്‍ കഴിഞ്ഞു നമ്മുടെ കഥനായകന്‍ ദുബായില്‍ വലിയ ഉദ്യോഗത്തില്‍ ഇരിക്കുന്ന സമയം സുഹൃത്ക്കലുമായി ഒരു ഹോട്ടലില്‍ ഒരിക്കല്‍ ഫുഡ്‌ കഴിക്കാന്‍ പോയി .ടേബിള്‍ ക്ലീന്‍ ചെയ്യാന്‍ വന്ന ആളെ നല്ല പരിചയം .കുറച്ചു നേരം ചിന്ധിച്ചപ്പോള്‍ ആളെ മനസിലായി നമ്മുടെ അമ്മാവന്‍ .ഫുഡ്‌ കഴിച്ചു പുറത്തു വന്നപ്പോള്‍ ആള് , ആധിയം തല്പരിയം കാണിചില്ലെങ്ങിലും പിന്ന്ടെ കുറെ നിര്‍ബന്ധിച്ചപ്പോള്‍ അവസാനം താമസസ്ഥലത്തെ അഡ്രസ്‌ കൊടുത്തു.കുറെ ദിവസങ്ങള്‍ക്കു ശേഷം അമ്മാവന്‍ സുഹൃത്തിനെ കാണാന്‍ വന്നു .

അമ്മാവന് പറയാനുല്ലാതെ ഒരു ദുരന്തത്തിന്റെ കഥയായിരുന്നു .ആ വിവാഹം മുടെങ്ങിയ വാശിക്ക് തിരക്കിട്ട് കൂടുതല്‍ അന്നെഷിക്കാതെ ഒരു വിവാഹം. പിന്നിടാണ് മനസിലയാതെ ആളൊരു ക്രിമിനല്‍ ആണെന്ന് . അമ്മാവന്റെ സിങപൂരിലുള്ള ജോലി കണ്ടിട്ട് വിവാഹം കഴിച്ചതാണെന്ന് ആള് തുറന്നു പറഞ്ഞു .അതിനിടക്ക് പെണ്‍കുട്ടിയുടെ സഹോദരന്‍ ദുബൈക്ക് പോകാന്‍ ശ്രെമിക്കവെ കള്ളാ പസ്പോര്ടുകാരുടെ തട്ടിപ്പ് മൂലം ജയിലില്‍ ആയി.കുറെ ദിവസങ്ങള്‍ക്കു ശേഷം ഒരു അപകടത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവും മരണപെട്ടും. എല്ലാവരും എപ്പോള്‍ അമ്മാവനെ കുറ്റപെടുത്തുന്നു .അതിനിടക്ക് സിംഗപ്പൂരിലെ ജോലിയും നഷ്ട്ടപെട്ടു .ഇപ്പോള്‍ ദുബൈയില്‍ ഒരു ചെറിയ ജോലി .പോകാന്‍നേരം ഒരു റിക്വസ്റ്റ് നാട്ടില്‍ പോകുമ്പോള്‍ ഒന്നു പറ്റുമെങ്ങില്‍അവിടെ വരെ പോകണം .ഭാരിയയുടെ സമ്മതത്തോടെ നാട്ടില്‍ പോയപ്പോള്‍ അവിടെ വരെ ഒന്നു പോയി .തകര്‍ന്ന ഒരു കുടുംബത്തിന്റെ ചിത്രം .നിരാശ ബാധിച്ച മുഹവുമയി പ്രായമായ ഒരു അമ്മയും അച്ഛനും കാരിയം പറഞ്ഞപ്പോള്‍ ഉള്ളിലേക്ക് കൊണ്ടുപോയി .ഉള്ളില്‍ വെളിച്ചത്തെ പോലും കാണാന്‍ ഇഷ്ടപെടാത്ത ജീവച്ചവം പോലുരു സ്ത്രി രൂപം കൂടുതല്‍ നേരം അവിടെ നില്ക്കാന്‍ തോന്നിയില്ല . നാളെ നമ്മള്‍ ആരാകുമെന്നോ ആര്‍ക്കാണ്‌ പറയാന്‍ കഴിയുക

കഴിഞ്ഞ സണ്‍‌ഡേ വിവാഹം കഴിഞ്ഞ ഒരു യുവാവ് സുഹൃത്തിനെ യാത്ര ആക്കാന്‍ പോകുന്ന വഴി ബൈക്ക് അക്സിടെന്റില്‍ ഇന്നലെ മരിച്ചു

Thursday, April 30, 2009

അവള്‍ ഇതല്ലാതെ മറ്റെന്തു ചെയ്യാന്‍

വളരെ യാദ്രിചികമായി അവളെ കണ്ടു മുട്ടിയതാണ് അവളെ നമ്മള്‍ക്ക് ആശ എന്ന് വിളിക്കും ആശനഷ്ടപെട്ടവര്‍ക്ക് അതാണല്ലോ നല്ല പേരു .നീണ്ട പഠനത്തിനൊടുവില്‍ എംഫില്‍ ഓക്കേ കഴിഞ്ഞു നല്ലൊരു ജോബും വിവാഹ സ്വപനവുമോക്കെയായി കഴിയുന്ന സമയം അവള്‍ക്കൊരു ആഗ്രഹം അമേരിക്കയില്‍ പോകണം ഗെവേഷണവും മറ്റും അവിടെ നടത്തണം.അവള്‍ ഒരു എളുപ്പവഴികണ്ടെതി അവിടെ ജോലി ഉള്ള ആളെ വിവാഹം കഴിയിക്കുക . അവിടെ ഉള്ളവരെ വിസക്കുവേണ്ടി വിവാഹം കഴിക്കുന്നവര്‍ ഉണ്ടല്ലോ

പലരും ഇന്റര്‍വ്യൂവിനു(പെണ്ണ് കാണാന്‍ ) വന്നു .അവസാനം ഒരാളെ തിരഞ്ഞെടുത്തു ,നല്ല ജോലി ,കാണാന്‍ സുന്ദരന്‍ ,സ്വഭാവം (അതാരാ ഇപ്പോഴത്തെ കാലത്ത് നോക്കുക ) ഇഷ്ടം പോലെ പണം പലരും തയാറാകാത്ത ഒരു കരിയത്തിനു തയാരുമായിരുന്നു അവളുടെ ഗെവേഷണ സ്വപനതിനു പച്ചകൊടി കാണിക്കാന്‍ .അവസാനം അവളും അമേരിക്കക്കാരിയായി ആയി . മധുവിധു കാലത്തിന്റെ മധുരം തീരും മുമ്പെ അവള്‍ ഒന്നു തിരിച്ചറിഞ്ഞു അവളുടെ സ്വപനങ്ങള്‍ ഓക്കേ ചിറകുമുളക്കാത്തവായെന്നു.ഒരിക്കല്‍ തുറന്നു പറച്ചിലില്‍ എല്ലാം ഒരു പളുങ്ങുപത്രം പോലെ പൊട്ടിത്തകര്‍ന്നു നിന്നെ ഞാന്‍ വിവാഹം കഴിച്ചത് എന്റെയും നമ്മള്‍ക്കുണ്ടാകുന്ന പിള്ളേരുടെയും കാരിയം നോക്കാനാണ്.
അവളുടെ മനസിലുടെ പലതും ഓടിമറഞ്ഞു പഠനകാലത്ത് ഒരക്കമിളച്ചു പഠിച്ച രാത്രികള്‍ ഗെവേഷണ പുസ്തകങ്ങള്‍ക്കായി ആര്‍ത്തിപിടിച്ചു നടന്ന ദിവസങ്ങള്‍ . ഇരിക്കാന്‍ പോലും സമ്മതിക്കാത്ത കര്‍കാശകാരനായ പ്രൊഫസറുടെ മുമ്പില്‍ ജെയിക്കാനായി വാശിയോടെ പഠിച്ചത് ഏതൊരു സാധാരണ പെണ്ണിനെ പോലെയും പിന്നിടുള്ള അവളുടെ രാത്രികള്‍ കണ്ണിരില്‍ കുതിര്‍ന്നത്ആയിരുന്നു.അവസാനം അവള്‍ തീരുമാനിച്ചു നാട്ടിലേക്കു തിരികെ വരിക .അവള്‍ എന്നോട് ചോദിച്ചു "എല്ലാ ആണുങ്ങളും ഇതു പോലെ ആണോ എന്ന് " അല്ല എന്ന് എനിക്കുറപ്പിച്ചു പറയാന്‍ കഴിഞ്ഞേക്കും പക്ഷെ ഒത്തിരിപേര്‍ നമ്മള്‍ക്കിടയില്‍ ഉണ്ട് എന്നുള്ളതെ ഒരു സത്യം മാത്രം . അവളുടെ സ്വതയെ ,കഴിവിനെ തിരിച്ചറിയാന്‍ മടികാണിക്കുന്നവര്‍

Wednesday, April 29, 2009

മലയാളത്തില്‍ സംസാരിക്കുന്നതു മോശം കാരിയമോ

കഴിഞ്ഞ ദിവസം പഞ്ചാബില്‍ നിന്നുള്ള ഒരു ടൂറിസ്റ്റ് ഒരാളോടു വഴിചോദിക്കുന്നത്‌ കാണാനിടയായി മലയാളിയായ നമ്മുടെ യുവാവ് ഇംഗ്ലീഷിലും ഹിന്ദിയിലുമായി വളരെ ബുദ്ധിമുട്ടി വഴിപറഞ്ഞു കൊടുക്കുന്നു നമ്മള്‍ കേരളത്തിന്റെ വെളിയില്‍ പലസ്ഥലത്തും പോകുന്നവരാണ് എവിടെയെങ്കിലും ഇങ്ങനെ ഒരു അവസരത്തില്‍ എന്ത് ഭാഷയില്‍ ആകും അവര്‍ നമ്മോടു മറുപടി പറയുക നമ്മള്‍ക്ക് ആരെങ്ങിലും മലയാളത്തില്‍ പറഞ്ഞു തരുമോ. ഇല്ല എന്നാണ് എന്റെ ഇതുവരയുള്ള അനുഭവം ഇനി അങ്ങനെ ഉള്ള ഒരു സ്ഥലം ഉണ്ടോ എന്നെനിക്കറിയില്ല .നമ്മള്‍ വളരെ വിശാലമാനസ്ക്കാരന് എല്ലാ സംസ്കാരത്തെയും നമ്മള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നവാരനെ.എവിടെ പോലും മക്കള്‍ മലയാളത്തിനു വില കൊടുക്കാത്തവര്‍ ഉണ്ടേ എന്ന് മറന്നിട്ടല്ല പക്ഷെ മറ്റൊരുനാട്ടില്‍ ചെല്ലുമ്പോള്‍ നമ്മളെയും നമ്മുടെ സംസ്കാരത്തെ മറക്കുന്നു. എന്നാണ് നമ്മള്‍ക്ക് ഞാന്‍ മലയാളിയാണെന്ന് അഭിമാനത്തോടെ തലയുയര്‍ത്തി മറ്റുള്ളവരുടെ മുമ്പില്‍ നില്‍ക്കാം കഴിയുക ?

ഞാന്‍ കേരളത്തില്‍ തന്നെ ഉള്ള ഒരു സമുദായ അങ്ങവുമായി സംസാരിക്കാനിടയായി അവര്‍ ഒരേ സമുദായത്തില്‍ ഉള്ള രണ്ടു പേര്‍ കണ്ടുമുട്ടിയാല്‍ അവരുടെ മതപരമായുള്ള ഭാഷ സംസാരിക്കെനെമെന്നുള്ള നിര്‍ബന്ധം ഉണ്ടുപോലും .ഇനി അങ്ങനെ വല്ലതും ചെയ്യേണ്ട വന്നേയ്ക്കും നമ്മുടെ ഭാഷ രെക്ഷപെടാന്‍.

Tuesday, April 28, 2009

ഇണയുടെ വില

ഞായറിന്റെ അലസിയത്തില്‍ മറൈന്‍ ഡ്രൈവില്‍ കായല്‍ കാറ്റില്‍ എല്ലാം മറന്നിരിക്കുന്ന സമയം.ഒരു വൃദ്ധയായ സ്ത്രിയെ കണ്ടുമുട്ടി .പല കരിയെന്ങളും പറഞ്ഞു വന്നപ്പോള്‍ എല്ലാ അമ്മമാരേ പോലെ മക്കളെ കുറിച്ചു പറഞ്ഞു തുടെങ്ങി ഒരാള്‍ അമേരിക്കയില്‍ ,മറ്റൊരുമകള്‍ ഡല്‍ഹിയില്‍.ഇവിടെ ഫ്ലാറ്റില്‍ കൊച്ചുമകനൊപ്പം താമസം.വീട് തെവരയില്‍ ഭര്ത്താവ് മറ്റു ചില തെറ്റിധാരണ മൂലം നേരത്തെ പിരിഞ്ഞിരുന്നു.
പലരും എന്നോട് പലതവണ പറഞ്ഞ ഒരു കാരിയം തന്നെയാണ് അവര്‍ എന്നോട് പറഞ്ഞതും അവസാന കാലത്ത് ഒരാള്‍ ഇല്ലാതാകുമ്പോള്‍, മക്കള്‍ കൂടുവിട്ടു പുതിയ കൂടുതെടിപോകുമ്പോള്‍ ഉണ്ടാകുന്ന വിരഘത്തെകുരിച്ചു .വിവാഹമൊക്കെ കഴിഞ്ഞു കുട്ടികള്‍ ഒക്ക് ആയി കഴിയുമ്പോള്‍ ഇനി മക്കള്‍ മതി മറ്റാരും വേണ്ട എന്നൊരു തോന്നല്‍ ഉണ്ടാവുന്നു .പക്ഷെ മക്കള്‍ കൂട് വിട്ടു പറന്നു കഴിയുമ്പോഴാണ് തിരിച്ചറിയുക നമ്മള്‍ വേണ്ട എന്ന് വച്ചതെ എന്തിനെ ആണെന്ന് .പലരും ജീവിതത്തില്‍ അടിപതരുന്നത് അപ്പോഴാണ് .ചില വിട്ടു വീഴ്ചകള്‍ ചെയ്തിരുന്നെങ്ങില്‍ ഇപ്പോഴും കൂടെ ഒരാള്‍ സ്നേഹിക്കാന്‍ സ്വന്തനിപ്പിക്കാന്‍ ഉണ്ടാകുമായിരുന്നു.അല്ലെങ്ങിലും പലപ്പോഴും നമ്മള്‍ക്ക് തിരിച്ചറിവുകള്‍ അവശിയ സമയത്തു ഉണ്ടാകാരില്ലല്ലോ

Tuesday, March 24, 2009

സ്നേഹം തിരിച്ചറിവ് കൂടാണ്

കഴിഞ്ഞ ദിവസം ഒരു വൈദികനുമായി പലകരിയെങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍
ആളുകളുടെ പരാതിയെക്കുറിച്ച് പറയുകയുണ്ടായി
മക്കള്‍ക്ക്‌ അച്ഛനമ്മമാരുടെ സ്നേഹം കിട്ടുന്നില്ല എന്ന പരാതി
അച്ഛനമ്മമാര്‍ക്ക് മക്കളുടെ സ്നേഹം കിട്ടുന്നില്ല എന്ന പരാതി
ഭാര്യിയമാര്‍ക്ക്‌ ഭര്‍ത്താക്കന്‍മാര്‍ സ്നേഹിക്കുന്നില്ല എന്ന പരാതി
ഭര്‍ത്താക്കന്‍മാര്‍ക്ക് ഭാര്യിയ സ്നേഹിക്കുന്നില്ല എന്ന പരാതി
വൈദികന്‍ പറയുകഉണ്ടായി
എന്റെ വീട്ടില്‍ പത്തു മക്കള്‍ ആയിരുന്നു ഞാന്‍ ഏറ്റവും മൂത്ത അല് ആയിരുന്നു
അമ്മക്ക് എപ്പോഴും എളയകുട്ടികളുടെ കാരിയം നോക്കണേ സമയം കിട്ടു
അച്ഛന്‍ മാസത്തില്‍ ഒരിക്കല്‍ വരും അപ്പോള്‍ അമ്മ അ ഒരു മാസം ചെയ്ത തെറ്റുകള്‍ ലിസ്റ്റ് ആക്കിവചിട്ടുണ്ടാകും
പിന്നെ അടിയുടെ പൊടിപൂരം
സ്കൂളില്‍ ചെല്ലുമ്പോള്‍ കൂട്ടുകാര്‍ കളിപറയും അച്ഛന്‍ വന്നു അല്ലെ
എന്നോര്‍ത്ത് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല എന്റെ അച്ഛന്‍ ഞങ്ങളെ സ്നേഹിച്ചില്ല എന്ന്
കാരണം ഞങ്ങള്‍ മുതിര്‍ന്നപോള്‍ മനസിലാക്കി അങ്ങനെ ഞങ്ങളോടെ പെരുമാരിയില്ലായിരുന്നെന്നില്‍ ഞങ്ങള്‍ ഈ അവസ്ഥയില്‍ എത്തില്ലായിരുന്നു .
എപ്പോള്‍ കുട്ടികള്ക്ക് അച്ഛന്റെയും അമ്മയുടെടും സ്നേഹം എത്രയാകിട്ടുക
ചില അച്ഛനഅമ്മമാര്‍ പറയാറുണ്ട് ഇത്രയൊക്കെ ചെയ്തിട്ടും മക്കള്‍ സ്നേഹം തരുന്നില്ല മക്കളെ സ്നേഹിക്കുകയും അവരെ നല്ല നിലയില്‍ എത്തിക്കുകയും ചെയ്യുക എന്നുല്ലാതെ അവരുടെ കര്‍മ്മമാണ്‌ .മക്കള്‍ക്കും അവരുടെ കര്‍മം ചെയ്യാനുണ്ട് കേട്ടോ .മാതാപിതാക്കള്‍ തിരക്കിട്ട് ഓടുന്നത് ആര്‍ക്കു വേണ്ടിയാണെന്ന തിരിച്ചറിവ് മക്കള്‍ക്ക്‌ കൊടുക്കാന്‍ കഴിയാത്തതാണ് കുഴപ്പം .ഇ തിരിച്ചറിവ് ഇല്ലാത്തതാണ് എല്ലാവരുടെയും പ്രോബ്ലം

Tuesday, March 17, 2009

വിശ്വാസം

ഗുരു ശിഷ്യ്യന്മാരോട് ചോദിച്ചു നിങ്ങള്‍ ദൈവത്തില്‍ വിശ്സിക്കുണ്ടോ

ഏകസ്വരത്തില്‍ പറഞ്ഞു ഉണ്ട് ?

ഇനി നിങ്ങള്‍ എന്നോട് ആ ചോദിയം ചോദിക്കുക

അവരോട് ഗുരു പറഞ്ഞു "ഞാന്‍ വിശ്വസിക്കുന്നില്ല '

അവര്‍ അങ്ങലപ്പോടെ ഗുരുവിനെ നോക്കി

അവരുടെ വിഷമം കണ്ടു ഗുരു അവരോട് പറഞ്ഞു

നിങ്ങള്‍ ഒരു ചോദിയം കൂടെ ചോദിക്കനമായിരുന്നു '',എന്തുകൊണ്ട്'' വിശ്വസിക്കുന്നില്ല ?

ഗുരു പറഞ്ഞു നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്ങിലും ദൈവത്തിനോന്നും സംഭവിക്കുകയില്ല

പക്ഷെ നിങ്ങളെ ദൈവം വിശ്വസിചില്ലെങ്ങില്‍ ആണ് കുഴപ്പം

അതുകൊണ്ട് നല്ല കരിയെങ്ങള്‍ ചെയ്യുക നല്ല രീതിയില്‍ ജീവിക്കുക അല്ലാതെ നുറുതവണ

വിശസിക്കുന്നു എന്ന് പറഞ്ഞിട്ടോ കാഴ്ചകള്‍ അര്‍പ്പിച്ചിട്ടോ കാരിയമില്ല