Monday, October 26, 2009

ഭര്‍ത്താവിന്റെ പണം

കഴിഞ്ഞ ദിവസം യാത്രക്കിടയില്‍ ഒരു യാത്രക്കാരി കണ്ടക്ടരോടെ തര്‍ക്കിക്കുന്നത്‌ കേട്ടു വെറുതെ ഒന്നു ചെവി കൊടുത്തപ്പോള്‍ കേട്ട വാചകം ഹൃദയസ്പര്ശിയായിരുന്നു

നിനക്കു ഇ പണം നിസാരമായിരിക്കും എന്റെ കെട്ടിയോന്‍ വെയിലിലും ചൂടിലും കിടന്നു കഷട്ടപ്പെട്ടു ഉണ്ടാക്കുന്ന പണമാനെ.അമ്പതു പൈസ ആണെങിലും അതിനും വിലയുണ്ടെ.

എനിക്ക് മനസുകൊണ്ട് അ സ്ത്രിയെ ബഹുമാനിക്കാന്‍ തോന്നി

എന്റെ സുഹൃത്തുക്കള്‍ പ്രധാനാമായും ഗള്‍ഫ്‌ മലയാളികള്‍ അവരുടെ കഷ്ടപാടുകള്‍ മനസിലാക്കാന്‍ തയാറാകാതെ അയച്ചു കൊടുക്കുന്ന പണം ദൂര്‍ത്തടിച്ചു നശിപ്പിക്കുന്നതിനെ കുറിച്ചു സങ്കടം പറയുന്നതെ കേള്‍ക്കുന്നതാ.ഒരിക്കല്‍ ഒരു സുഹൃത്തെ പറയുന്നതെ കേട്ടിട്ടുണ്ടെ ഒരിക്കല്‍ എങ്ങിലും ഇവളെ അ മണല്‍ കാട്ടില്‍ അരമണിക്കൂര്‍ നിര്‍ത്തനമെന്നെ.എന്ങിലെ ഞാന്‍ പത്തു വര്‍ഷം അനുഭവിച്ച ദുരിതം ഇവള്‍ക്ക് മനസിലാകു.ഷോപ്പിങ്ങിന്റെ പേരില്‍ മറ്റുള്ളവരുടെ മുമ്പില്‍ പൊങച്ചം കാട്ടാന്‍ പണം വിനയോഗിക്കുന്നവര്‍ ഒരിക്കല്‍ ഇവരുടെ താമസസ്ഥലം എങ്ങിലും കാണണ്ടതാനെ.പലപ്പോഴും അവരില്ലാത്ത കുറവ് നികതുന്നത്തെ ഇ പണത്തിലും സമ്മാനങളിലുമാകും.അത് പലരും മനസിലാകാന്‍ തയാറാകുന്നെ ഇല്ല. നമ്മള്‍ എത്ര പണമാ ഓരോ ദിവസവും അനവശിയമായി പാഴാക്കി കളയുന്നതെ.

No comments: