Monday, February 16, 2009

വാര്‍ത്തയിലെ കുരുന്നുകള്‍

ഇന്നലെ ഈവനിംഗ് ഞാന്‍ വെറുതെ ടെറസില്‍ മാഗസിന്‍ മറിച്ചിരിക്കുന്ന സമയം .അടുത്ത ഫ്ലാറ്റിലേക്ക് വെറുതെ ഒരു നോട്ടം. ഒരു ക്മാരകാരി നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ മൊബലിന്ഗില് ആണ്.കുറഞ്ഞത് ഒരു മണികൂര്‍ എന്ങിലും ഞാന്‍ അവിടെ ഉണ്ടായിരുന്നു. കുറെകഴിഞ്ഞു ഞാന്‍ ഒരു ചായ കുടികഴിഞ്ഞു എത്തിയപ്പോഴും കഥാപാത്രം തിരക്കില്‍ തന്നെ ആണ് ഇരുന്നും ചാരി നിന്നും ഓക്കേ തകര്‍ക്കുകയാണ് .ഞാന്‍ ഒരു നഗരവാസിയെ പോലെ അവള്‍ എന്റെ ആരുമല്ല എന്തുസംഭവിച്ചാലും എന്നെ ബാധിക്കുന്ന കരിയമല്ല എന്ന് ചിന്തിച്ചു തിരികെ നടന്നു .എന്ഗിലും മനസ്സില്‍ ഒരു നീറ്റല്‍ .ഒരിക്കലും അവള്‍ ഒരു പെണ്‍കുട്ടിയെ അല്ല വിളിക്കുന്നതെന്ന് ഉറപ്പാണ് . ഓരോ ദിവസവും വഞ്ചന സഹിക്കാന്‍ വയ്യാതെ മരണപെട്ട കുട്ടികളുടെ മുഖം പത്രത്താളുകളില്‍ നിറയുമ്പോള്‍ ആരെങ്ങിലും പ്രതികരിക്കേണ്ടേ .ഒരു അമ്മയും ഓര്‍ക്കാറില്ല നാളെ എന്റെ കുട്ടിക്കും ഇതു സംഭവിക്കുമെന്ന് .എല്ലാവരും ഓട്ടത്തിലാണ് വെട്ടിപിടിക്കാനുള്ള കൂട്ടിവൈക്കാനും അതിനിടയില്‍ ഇവരെ ശ്രെധിക്കാന്‍ എവിടെ സമയം . എല്ലാവര്‍ക്കും എന്റെ കുട്ടി അത്തരകരിയല്ല എന്ന അമിത കോണ്ഫിടെന്റ്റ് മാത്രം.

Friday, February 13, 2009

വാലെന്റൈന്‍

ഓര്‍മയുടെ കശ്മിരങ്ങളില്‍ പുതുദിനങ്ങളുടെ
മഴപെയ്തു പുഴകള്‍ ഉണ്ടാവുന്നു
മറവിയുടെ സു‌രിയാംസുക്കളാല്‍ പുഴ വരണ്ടു പോകുന്നു
പിന്നില്‍ നടന്ന വഴികളും മുഘങ്ങളും എല്ലാം നാം
മറന്ന്നു പോകുന്നു പക്ഷെ നാം ഒന്നു മറക്കുന്നു
എത്ര വാലെന്റൈന്‍ കടന്നുപോയാലും
മനസിലെ മഞ്ഞുതുള്ളിക്ക് പറയുവന്നുള്ളത്
പ്രണയത്തെ കുറിച്ചാവും
പ്രണയസ്വപനങളെ കുറിച്ചാവും
കാറ്റില്‍ പേരറിയാത്ത പൂക്കളുടെ
സുഗന്ധം അറിയുമ്പോഴും
മഞ്ഞുതുള്ളിയുടെ നനവ് അറിയുമ്പോഴും
നാം മറ്റെന്താണ് ഓര്‍ക്കുക അല്ലെ

Tuesday, February 10, 2009

നമ്മള്‍ക്ക് വലുത് ഇന്ത്യയോ പലസ്തിനോ

കഴിഞ്ഞ ദിവസം ഞാന്‍ കേരളത്തിന്റെ പലസ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോള്‍ ഒരു പോസ്റ്റര്‍ കണ്ടു ഇസ്രയേലിനെ ഇന്ത്യ പാഠം പഠിപ്പിക്കണമെന്ന എന്നുള്ള മുറവിളികള്‍ .വേണ്ടതുതന്നെയാണ് ആര് തെറ്റ് ചെയ്താലും അത് വിമര്‍ശിക്കാന്‍ നമ്മള്‍ക്ക് അവകാശമുണ്ട്‌ .കാരണം അത്ര കൃരതയാണ് ആണ് അവിടെ കാണിച്ചുകൂട്ടുനത് എന്നത് നിസ്തര്‍ക്കമാണ് . പക്ഷെ എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ച കാരിയം ഇതല്ല .അതിന് മുമ്പു നമ്മുടെ നാട്ടില്‍ ഒരു ആക്രമണമുണ്ടായി പാക് തിവ്രവാദികള്‍ മുംബൈ ആക്രമിച്ചു .നമ്മുടെ ധീര ജവാന്‍മാര്‍ പലരും മരണപെട്ടു .നമ്മുടെ നാടിനു തന്നെ അപമാനമുണ്ടായി .ഞാന്‍ ഒരു സ്ഥലത്തും ഒരു പോസ്റ്റും കണ്ടില്ല.ഒരു മുറവിളിയും കേട്ടില്ല. രാവിലയും വൈകിട്ടും ദേശിയത ഘോരം ഘോരം പറയുന്ന നമ്മുടെ
പാര്‍ട്ടിക്കാര്‍ പോലും ഒരു തുണ്ട് പേപ്പര്‍ പോലും ഒട്ടിച്ചതായി അറിയില്ല.അപ്പോള്‍ പിന്നെ ഈ മുറവിളി ആര്‍ക്കുവേണ്ടിയാണ്. സ്വന്തം അച്ഛന് കാന്‍സര്‍ വന്നിരിക്കുമ്പോള്‍ അടുത്ത വീട്ടിലെ ചേട്ടന്റെ പനിയെ കുറിച്ചു അശങ്കപെടല്‍ എന്ന് മാത്രം ഇതിനെ പറയാം. കാരണം ആശങ്കപെടല്‍ ഏറ്റവും എളുപ്പമുള്ള പണിയാണ് .പത്തു പേരു അറിയുകയും ചെയ്യും ചിലര്‍ക്കൊക്കെ സന്തോഷ്മാകുകെയും ചെയ്യും .