ഞായറിന്റെ അലസിയത്തില്‍ മറൈന്‍ ഡ്രൈവില്‍ കായല്‍ കാറ്റില്‍ എല്ലാം മറന്നിരിക്കുന്ന സമയം.ഒരു വൃദ്ധയായ സ്ത്രിയെ കണ്ടുമുട്ടി .പല കരിയെന്ങളും പറഞ്ഞു വന്നപ്പോള്‍ എല്ലാ അമ്മമാരേ പോലെ മക്കളെ കുറിച്ചു പറഞ്ഞു തുടെങ്ങി ഒരാള്‍ അമേരിക്കയില്‍ ,മറ്റൊരുമകള്‍ ഡല്‍ഹിയില്‍.ഇവിടെ ഫ്ലാറ്റില്‍ കൊച്ചുമകനൊപ്പം താമസം.വീട് തെവരയില്‍ ഭര്ത്താവ് മറ്റു ചില തെറ്റിധാരണ മൂലം നേരത്തെ പിരിഞ്ഞിരുന്നു.
പലരും എന്നോട് പലതവണ പറഞ്ഞ ഒരു കാരിയം തന്നെയാണ് അവര്‍ എന്നോട് പറഞ്ഞതും അവസാന കാലത്ത് ഒരാള്‍ ഇല്ലാതാകുമ്പോള്‍, മക്കള്‍ കൂടുവിട്ടു പുതിയ കൂടുതെടിപോകുമ്പോള്‍ ഉണ്ടാകുന്ന വിരഘത്തെകുരിച്ചു .വിവാഹമൊക്കെ കഴിഞ്ഞു കുട്ടികള്‍ ഒക്ക് ആയി കഴിയുമ്പോള്‍ ഇനി മക്കള്‍ മതി മറ്റാരും വേണ്ട എന്നൊരു തോന്നല്‍ ഉണ്ടാവുന്നു .പക്ഷെ മക്കള്‍ കൂട് വിട്ടു പറന്നു കഴിയുമ്പോഴാണ് തിരിച്ചറിയുക നമ്മള്‍ വേണ്ട എന്ന് വച്ചതെ എന്തിനെ ആണെന്ന് .പലരും ജീവിതത്തില്‍ അടിപതരുന്നത് അപ്പോഴാണ് .ചില വിട്ടു വീഴ്ചകള്‍ ചെയ്തിരുന്നെങ്ങില്‍ ഇപ്പോഴും കൂടെ ഒരാള്‍ സ്നേഹിക്കാന്‍ സ്വന്തനിപ്പിക്കാന്‍ ഉണ്ടാകുമായിരുന്നു.അല്ലെങ്ങിലും പലപ്പോഴും നമ്മള്‍ക്ക് തിരിച്ചറിവുകള്‍ അവശിയ സമയത്തു ഉണ്ടാകാരില്ലല്ലോ
No comments:
Post a Comment