Wednesday, April 29, 2009

മലയാളത്തില്‍ സംസാരിക്കുന്നതു മോശം കാരിയമോ

കഴിഞ്ഞ ദിവസം പഞ്ചാബില്‍ നിന്നുള്ള ഒരു ടൂറിസ്റ്റ് ഒരാളോടു വഴിചോദിക്കുന്നത്‌ കാണാനിടയായി മലയാളിയായ നമ്മുടെ യുവാവ് ഇംഗ്ലീഷിലും ഹിന്ദിയിലുമായി വളരെ ബുദ്ധിമുട്ടി വഴിപറഞ്ഞു കൊടുക്കുന്നു നമ്മള്‍ കേരളത്തിന്റെ വെളിയില്‍ പലസ്ഥലത്തും പോകുന്നവരാണ് എവിടെയെങ്കിലും ഇങ്ങനെ ഒരു അവസരത്തില്‍ എന്ത് ഭാഷയില്‍ ആകും അവര്‍ നമ്മോടു മറുപടി പറയുക നമ്മള്‍ക്ക് ആരെങ്ങിലും മലയാളത്തില്‍ പറഞ്ഞു തരുമോ. ഇല്ല എന്നാണ് എന്റെ ഇതുവരയുള്ള അനുഭവം ഇനി അങ്ങനെ ഉള്ള ഒരു സ്ഥലം ഉണ്ടോ എന്നെനിക്കറിയില്ല .നമ്മള്‍ വളരെ വിശാലമാനസ്ക്കാരന് എല്ലാ സംസ്കാരത്തെയും നമ്മള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നവാരനെ.എവിടെ പോലും മക്കള്‍ മലയാളത്തിനു വില കൊടുക്കാത്തവര്‍ ഉണ്ടേ എന്ന് മറന്നിട്ടല്ല പക്ഷെ മറ്റൊരുനാട്ടില്‍ ചെല്ലുമ്പോള്‍ നമ്മളെയും നമ്മുടെ സംസ്കാരത്തെ മറക്കുന്നു. എന്നാണ് നമ്മള്‍ക്ക് ഞാന്‍ മലയാളിയാണെന്ന് അഭിമാനത്തോടെ തലയുയര്‍ത്തി മറ്റുള്ളവരുടെ മുമ്പില്‍ നില്‍ക്കാം കഴിയുക ?

ഞാന്‍ കേരളത്തില്‍ തന്നെ ഉള്ള ഒരു സമുദായ അങ്ങവുമായി സംസാരിക്കാനിടയായി അവര്‍ ഒരേ സമുദായത്തില്‍ ഉള്ള രണ്ടു പേര്‍ കണ്ടുമുട്ടിയാല്‍ അവരുടെ മതപരമായുള്ള ഭാഷ സംസാരിക്കെനെമെന്നുള്ള നിര്‍ബന്ധം ഉണ്ടുപോലും .ഇനി അങ്ങനെ വല്ലതും ചെയ്യേണ്ട വന്നേയ്ക്കും നമ്മുടെ ഭാഷ രെക്ഷപെടാന്‍.

No comments: