Friday, October 31, 2008

നമ്മുടെ കുട്ടികള്‍

കഴിഞ്ഞ ദിവസം ഞാന്‍ എന്റെ സുഹൃത്തുക്കള്‍ ആയി പല കരിയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍ വിവാഹമോചനം ഒരു വിഷയമായി .എറണാകുളത്തെ ഒരു പുതിയ ട്രെന്‍ഡ് അതോ കേരളത്തിലെയോ വിവാഹമൊക്കെ കഴിഞ്ഞു കുട്ടി സ്കൂളില്‍ പോയി തുടങ്ങുന്ന അവസരത്തില്‍ സ്ത്രിക്ക് ഒരു തോന്നല്‍ ഇനി ഭര്‍ത്താവിനെ സഹിക്കണ്ട കാരിയമില്ല എനിക്ക് ജോലിയുണ്ട്‌ വരുമാനമുണ്ട് .നേരെ വക്കീലഫിസിലക്ക് ഓടും എനിക്ക് ഇനിയും അഡ്ജസ്റ്റ് ചെയ്യാന്‍ വയ്യ .ഫീസുകിട്ടുന്ന കരിയമല്ലേ ഓക്കേ. കുറെ ഒള്ളതും ഇല്ലാത്തതുമായ ആരോപണങ്ങള്‍ കോടതിമുറിയില്‍ നടന്നു കഴിയുമ്പോള്‍ പിന്നിട് ഒരിക്കലും അടുക്കാന്‍ കഴിയാന്‍ സാതിക്കത്ത അകലേക്ക് മനസുകള്‍ അകലും .അപ്പോള്‍ ആരും ചിന്തിക്കാത്ത ഒരു കാരിയം അവിടെ വരും 'കുട്ടികള്‍ ',വീതം വൈയ്പ്പ് കഴിയുമ്പോള്‍ കുട്ടികള്‍ ആരുടെയെങ്ങിലും ഒപ്പം ആവും .പക്ഷെ ആരും ചിന്തിക്കാത്ത ഒരു കാരിയം കുട്ടിക്ക് അച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടാന്‍ അവകാശ്മുണ്ടേ എന്ന സതതിയം. അവരുടെ നുറുങ്ങുന്ന ഹൃദയത്തിന്റെ വേദന അവരുടെ കണ്ണീര്‍ അതിന് ആരുത്തരംകൊടുക്കും . അച്ഛനമ്മമാര്‍ പരസ്പരം അവരെ സ്നേഹിക്കാന്‍ മല്‍സരിക്കുമ്പോള്‍ നഷ്ടപെടുന്നത് നാളത്തെ ഒരു തലമുറയാണ് കാരണം അവര്‍ക്കാരെയും സ്നേഹിക്കാന്‍ കഴിയില്ല ഉള്ളില്‍ ഉള്ളത് വെറുപ്പും സ്നേഹം കിട്ടത്ത്തില്ലുള്ള നിരാശയും മാത്രം .ലോകത്തിനിനു ഭാരമായി കുറെ മനുഷജെന്മങ്ങള്‍ .അവരെക്കുറിച്ച് ഇവര്‍ ആലോചിച്ചിരുന്നെങ്ങില്‍ ഒരിക്കലും ഒരു വിവാഹമോചനവും നമ്മുടെ നാട്ടില്‍ നടക്കില്ല .