Thursday, October 29, 2009

കുടുംബാന്തരിക്ഷവും മക്കളും

ഇന്നു കണ്ട ഒരു പത്ര വാര്‍ത്തായണെ എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചതെ സ്ത്രി പീഡനത്തിന് ഇരയായ ഒരു പെണ്‍കുട്ടിയുടെ ഒരു കുടുംബ പശ്ചാത്തലം.അച്ഛന്‍ ജയിലില്‍ അമ്മ മറ്റൊരു വിവാഹം കഴിച്ചു ജീവിക്കുന്നു .എല്ലാ ഇരകളുടെയും വേട്ടകാരുടെയും കുടുംബപശ്ചാത്തലം പരിശോദിച്ചാല്‍ നമ്മള്‍ക്ക് മനസിലാകും,കുടുംബാന്തരിക്ഷം ഒരു വെക്തിയുടെ ജീവിതത്തില്‍ എത്ര മാത്രം സ്വാധിനം ചെലുത്തുന്നുണ്ടെന്നെ . പലപ്പോഴും മാതാപിതാക്കളുടെ സ്വരചേര്ച്ച് യില്ലയിമയില് ദുരിതം അനുഭവിക്കുന്നതെ മക്കള്‍ ആവും. അമ്മ അച്ഛനോടുള്ള ദേഷിയം തീര്‍ക്കുന്നത്തെ മക്കളുടെ അടുത്താവും അപ്പോള്‍ മക്കള്‍ക്ക്‌ സ്വഭാവികമായി അച്ഛനോട് ദേഷിയം ആകും. ഇതു പല ഭവനങളിലും നടക്കുന്ന ഒരു പ്രതിഭാസമാനെ.ദുര്‍നടത്തുകാരായ അച്ഛനോ അമ്മക്കോ മകനെയോ മക്കളെ ഉപദേശിക്കാന്‍ നേര്‍വഴിക്ക്നടത്താന്‍ ആല്‍മാത്രമായി സാധിക്കുമോ. ഒരു മകന്‍ അല്ലെങ്ങില്‍ മകള്‍ വഴിപിഴച്ചു പോയിട്ടുണ്ടെങ്ങില്‍ അതിന്റെ ഉത്തരവാധിതത്തില്‍ നിന്നെ ഒഴിഞ്ഞു മാറാന്‍ മാതാപിതാക്കള്‍ക്കു കഴിയില്ല .മക്കളെ നേര്‍വഴി കാണിച്ചുകൊടുക്കാന്‍ നല്ല പെരുമാറ്റ രീതിയും നല്ല സംസ്ക്കാരവും കാണിച്ചും പറഞ്ഞും കൊടുക്കാന്‍ മാതാപിതാക്കള്‍ക്കു കടമയുണ്ടേ .അല്ലെങ്ങില്‍ നാളെ കുറ്റപെടുതുന്നതെ നാളെ ഇ മക്കള്‍ തന്നെ ആവും.

ഒരു കഥ കേട്ടിട്ടുണ്ടേ ജീവപരിയന്തം ശിക്ഷ അനുഭവിക്കുന്ന മകനെ ജയിലില്‍ കാണാന്‍ ചെന്ന അമ്മയെ മകന്‍ അടുത്തേക്ക് വിളിച്ചു അടുത്തെത്തുകയും മകന്‍ അമ്മയുടെ ചെവി കടിച്ചു മുറിച്ചു .
അമ്മ ചോദിച്ചു എന്തിനാ മകനെ എന്നോട് ഈ കൊടും പാതകം ചെയ്തതെ ?
മകന്‍ പറഞ്ഞു അമ്മ ഒറ്റൊരാള്‍ കാരണം ആണെ ഞാന്‍ ജയിലില്‍ ആയെതെ !
മകനെ ?നിന്നെ ഇത്രമാത്രം സ്നേഹിക്കുന്ന ഞാനോ ?
അതെ അമ്മ !
ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ അടുത്തിരുന്ന കുട്ടിയുടെ കളര്‍ പെന്‍സില്‍ കട്ടെടുത്തു കൊണ്ട് കൊണ്ടു വന്നതേ ഓര്‍മയില്ലേ അന്ന് അമ്മ എന്നെ ശാസിച്ചില്ല.എന്നെ നേര്‍വഴിപറഞ്ഞു തരാതെ എനിക്ക് മോഷ്ട്ടിക്കാനുള്ള പ്രോത്സകനമല്ലേ അന്ന് തന്നതെ.അന്ന് ശാസിചിരുന്നെങ്ങില്‍ ഞാന്‍ ചിലപ്പോള്‍ ഇന്നെ ഈ നിലയില്‍ എത്തില്ലായിരുന്നു. ഞാന്‍ ഇത്രയും വലിയ കുറ്റവാളി ആകില്ലായിരുന്നു .അതുകൊണ്ടെ അമ്മ മരണം വരെ ഇ മുറിവേറ്റ ചെവിയുമായി നടക്കണം .കാണുന്നവരോടൊക്കെ പറയണം മകനെ നേര്‍വഴിക്കു നടത്താഞ്ഞതിന് കിട്ടിയ ശിക്ഷായ ഇതെന്നെ .അത് ചിലപ്പോള്‍ കുറെ അമ്മമാരേ മാറ്റാന്‍ ഇതിനു കഴിഞ്ഞേക്കും .എന്നെ പോലെ മറ്റൊരാള്‍ കൂടെ ഇ അവസ്ഥയില്‍ എത്തില്ലല്ലോ . അ മകന്‍ പറഞ്ഞു നിര്‍ത്തി.

.

Monday, October 26, 2009

ഭര്‍ത്താവിന്റെ പണം

കഴിഞ്ഞ ദിവസം യാത്രക്കിടയില്‍ ഒരു യാത്രക്കാരി കണ്ടക്ടരോടെ തര്‍ക്കിക്കുന്നത്‌ കേട്ടു വെറുതെ ഒന്നു ചെവി കൊടുത്തപ്പോള്‍ കേട്ട വാചകം ഹൃദയസ്പര്ശിയായിരുന്നു

നിനക്കു ഇ പണം നിസാരമായിരിക്കും എന്റെ കെട്ടിയോന്‍ വെയിലിലും ചൂടിലും കിടന്നു കഷട്ടപ്പെട്ടു ഉണ്ടാക്കുന്ന പണമാനെ.അമ്പതു പൈസ ആണെങിലും അതിനും വിലയുണ്ടെ.

എനിക്ക് മനസുകൊണ്ട് അ സ്ത്രിയെ ബഹുമാനിക്കാന്‍ തോന്നി

എന്റെ സുഹൃത്തുക്കള്‍ പ്രധാനാമായും ഗള്‍ഫ്‌ മലയാളികള്‍ അവരുടെ കഷ്ടപാടുകള്‍ മനസിലാക്കാന്‍ തയാറാകാതെ അയച്ചു കൊടുക്കുന്ന പണം ദൂര്‍ത്തടിച്ചു നശിപ്പിക്കുന്നതിനെ കുറിച്ചു സങ്കടം പറയുന്നതെ കേള്‍ക്കുന്നതാ.ഒരിക്കല്‍ ഒരു സുഹൃത്തെ പറയുന്നതെ കേട്ടിട്ടുണ്ടെ ഒരിക്കല്‍ എങ്ങിലും ഇവളെ അ മണല്‍ കാട്ടില്‍ അരമണിക്കൂര്‍ നിര്‍ത്തനമെന്നെ.എന്ങിലെ ഞാന്‍ പത്തു വര്‍ഷം അനുഭവിച്ച ദുരിതം ഇവള്‍ക്ക് മനസിലാകു.ഷോപ്പിങ്ങിന്റെ പേരില്‍ മറ്റുള്ളവരുടെ മുമ്പില്‍ പൊങച്ചം കാട്ടാന്‍ പണം വിനയോഗിക്കുന്നവര്‍ ഒരിക്കല്‍ ഇവരുടെ താമസസ്ഥലം എങ്ങിലും കാണണ്ടതാനെ.പലപ്പോഴും അവരില്ലാത്ത കുറവ് നികതുന്നത്തെ ഇ പണത്തിലും സമ്മാനങളിലുമാകും.അത് പലരും മനസിലാകാന്‍ തയാറാകുന്നെ ഇല്ല. നമ്മള്‍ എത്ര പണമാ ഓരോ ദിവസവും അനവശിയമായി പാഴാക്കി കളയുന്നതെ.

Tuesday, October 20, 2009

സഹയാത്രികര്‍


എനിക്കെപ്പോഴും അതിശയം തോന്നിയിട്ടുള്ള ഒരു കാരിയമാണെ ഭര്‍ത്തുഭാരിയ ബന്ധം.രക്ത ബന്ധമോ മുന്‍ പരിചയമോ ഒന്നുമില്ല എന്ഗിലും ഒരു മനസായി ഒരു ഹൃദയമായി (ചിലപ്പോള്‍ ). ഒരു മനുഷിയന്റെ ജീവിതത്തിന്റെ അവസാനം വരെ ചിലവിടുന്നതെ അവര്‍ ഒന്നിച്ചേ .വളര്‍ത്തി വലുതാക്കിയ അച്ഛനമ്മമാരെക്കാള്‍ കൂടെ കളിച്ചു വളര്‍ന്ന സഹോദരിസഹോദരന്മാരെക്കള്‍ എല്ലാത്തിനും ഉപരിയായി ഒരാള്‍ .എന്താണ് അവരെ തമ്മില്‍ ബന്ധിപ്പിച്ചു നിര്‍ത്തുന്നത്തെ സ്നേഹം മാത്രം ലോകമുണ്ടായ കാലം മുതല്‍ ഇങ്ങനെ ഒരു ബന്ധം ഉണ്ടെ എന്ന് മാത്രമറിയാം.

Friday, July 17, 2009

ഞാന്‍ ആരോടെ എന്റെ വേദനകളും സന്തോഷങ്ങളും പങ്കുവയ്ക്കും

കുറെ ദിവസങ്ങള്‍ക്കു മുമ്പു ഒരു പെണ്‍കുട്ടി എന്നോടെ ചോദിച്ച ചോദിയമനെ ഇതെ. അവള്ക്ക് മാത്രമല്ല ഒറ്റകുട്ടികള്‍ ഉള്ള ഫാമിലിയില്‍ എല്ലാം സംഭവിക്കുന്നതെ ആണെന്നു തോന്നുന്നു.അവളെ /അവനെ കേള്‍ക്കാന്‍ ആരും ഇല്ലാത്ത അവസ്ഥ . ഒത്തിരി അനുഭവങള്‍ ഷെയര്‍ ചെയ്യാന്‍ ആഗ്രഹിച്ചനെ ഓരോ ആളും വീട്ടിലേക്കെ എത്തുക.പക്ഷെ എന്നെ,എന്റെ ഹൃദയ വിചാരങളെ അവര്‍ക്ക് മനസിലാകുന്നില്ല എന്നെ പരാതി കൂടുന്നു .

അവള്‍ പറഞ്ഞു ചിലപ്പോഴൊക്കെ ചുമ്മാ വഴക്കുണ്ടാക്കും .അങ്ങനെ എങ്ങിലും അവര്‍ എന്നെ ശ്രെഡിക്കുമല്ലോ .അപ്പോള്‍ കേള്‍ക്കാംഈ പെണ്ണിനെ എന്തിന്റെ കേടാനെന്നെ.ഓഫീസില്‍ നിന്നെത്തിയാല്‍ കുറെ നേരം ടിവി കണ്ടിരിക്കും .കിച്ചണില്‍ ചെന്നാല്‍ അപ്പോള്‍ കേള്‍ക്കാം മമ്മിയുടെ ഓര്‍ഡര്‍ സെര്‍വന്‍സ് എല്ലാം റെഡി ആക്കും മോള്‍ റൂമില്‍ പോയിരുന്നോ .റൂമിലെത്തിയാല്‍ ഒരു ഒന്നും ചെയ്യാന്‍ ഇല്ലാത്ത അവസ്ഥ.


ഓഫീസില്‍ ഒരു കാരിയം ആരോടെങ്ങിലും പറഞ്ഞാല്‍ അത് പത്തു മിനിട്ടിനുള്ളില്‍ എല്ലായിടത്തും പരക്കും.അതു പേടിച്ചേ ആരോടും ഒന്നും പറയാറില്ല .കുറെ ആന്‍പിള്ളേര്‍ ഫ്രണ്ട്സായി ഉണ്ടായിരുന്നു അവരില്‍ നിന്നൊക്കെ ഉണ്ടയെതെ മോശം അനുഭവമാനെ .ആരെയും വിശസിക്കാന്‍ പറ്റാത്ത അവസ്ഥ.ചിലപ്പോള്‍ തോന്നരുണ്ടേ വിഷമം വരുമ്പോള്‍ ആശസിപ്പിക്കാന്‍ ,ഓഫീസിലെ തമാശകളും സംഭവങ്ങളും എരിവും പുളിയും കൂട്ടി പറയാന്‍ ,ഇടക്ക് തല്ലുകൂടാന്‍, കുസൃതി കാണിക്കുമ്പോള്‍ ശാസിക്കാന്‍ ഒരു ഏട്ടന്‍ ഉണ്ടായിരുന്നെങ്ങില്‍ എന്നെ .അപ്പോഴൊക്കെ പപ്പയോടും മമ്മിയോടും ദേഷിയം തോന്നരുണ്ടേ എന്നെ എങ്ങനെ ഒറ്റയ്ക്കേആക്കിയതില്‍.

Thursday, June 11, 2009

മോഹനെട്ടെന്റെ ഭാരിയ

പാലായില്‍ നിന്നും പത്തു നാല്‍പതു കൊല്ലം മുമ്പെ ഇരുട്ടിയിലേക്ക് കുടിയേറിയെതാണ് മോഹനേട്ടന്റെ കുടുംബം .പത്തു മക്കള്‍ അഞ്ചു ആണും അഞ്ചു പെണ്ണും .മുത്തവര്‍ രണ്ടു പേരും കൃഷിപണി തന്നെ പെണ്പിള്ളേരെ ഒക്ക് കെട്ടിച്ചു .അതിനെ കുറിച്ചു മോഹനേട്ടന്‍ പറഞ്ഞു ഒത്തിരി കഷ്ട പാടുകള്‍ നിറഞ്ഞതായിരുന്നു ആദിയകാലം.ഓരോ കഷ്ടപടുവരുംപോഴും തങ്കെടത്തി പറയും നാളെ എല്ലാ സെരിയാകും.നമ്മുടെ മക്കള്‍ വളരുമ്പോള്‍ എല്ലാ കഷടപടും മാറും. ഓരോ തളര്ച്ചയിലും അവള്‍ കൂടെ നിന്നു .ചില ദിവസം പറമ്പില്‍ നിന്നു കയറി വരുമ്പോള്‍ അവളുടെ മുഖം കാണുമ്പൊള്‍ അറിയാം ഒന്നും കഴിച്ചിട്ടുണ്ടാവില്ലെന്നെ ഒരിക്കലും പരാതി പറഞ്ഞിട്ടില്ല ചില ദിവസങ്ങള്‍ക്കു മക്കള്‍ക്ക്‌ കഞ്ഞി കൊടുത്തിട്ടേ കഞ്ഞിവെള്ളം കുടിച്ചു വിശപ്പടക്കിയിട്ടുണ്ടേ രണ്ടുപേരും ഒരിക്കലും ജീവതത്തില്‍ മടുപ്പേ തോന്നിയിട്ടില്ല .യാത്രയില്‍ തങ്കെടത്തിയെക്കുറിച്ചനെ കൂടുതല്‍ സമയം പറഞ്ഞതെ .

ഒരു മകളുടെ അടുത്തെപോയിവരുന്ന അവസരത്തില്‍ ആണ് ഞങ്ങള്‍ കണ്ടുമുട്ടിയാതെ എന്നോടെ യാത്രയില്‍ ഉടനിളം ഒരു കൊച്ചു മോനോടുള്ള വല്സലിയം മോഹനേട്ടന്‍ കാണിച്ചിരുന്നു.ഞാന്‍ ചോദിച്ചു മോളുടെ അടുത്തെ ഒരു ആഴ്ച പോയി നിന്നോ അതോ .ഒരു ചിരിയും അതിന് ശേഷമുള്ള മറുപടിയുമനെ എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചതെ .ഒരു ആഴചയോ ഇതുവരെ ഞാന്‍ എന്റെ തങ്കത്തിനെ വിട്ടേ ഇതുവരെ ഉറങ്ങിയിട്ടില്ല എന്ന് പറഞ്ഞാല്‍ നമ്മള്‍ പുതുതലമുറക്ക് പരിജയമില്ലാത്തഭാര്യിയ കൂടെ കിടനിലലെങ്ങില്‍ ഉറക്കം വരാത്ത ഭര്‍ത്താക്കന്‍മാരില്‍ ഒരാളാനെ മോഹനേട്ടന്‍ .മക്കളൊക്കെ പ്രായമായപ്പോള്‍ കുറച്ചു ദിവസം മാറി കിടന്നു .ഒരു കാരിയം അതോടെ മനസിലായി രണ്ടു പേരും നേരം വെളിപ്പികല്‍ എന്നതതോഴിച്ചാല്‍ ഉറങ്ങാറില്ല എന്നെ .

പലരും പറയുന്നതെ ഞാന്‍ ദിവസവും കേള്‍ക്കുന്നു ആ നശിചെടത്തെക്ക് പോണമല്ലോ എന്ന് പ്രാകികൊണ്ടെ വീട്ടിലേക്ക് പോകുന്നതെ. എവിടെ ആണ് നമ്മള്‍ക്ക് തെറ്റ് പറ്റുന്നത്തെ. ഞാന്‍ എന്ന ഭാവം നമ്മള്‍ എന്നതിനെ കീഴടക്കുന്നതോ. എന്റെ സുഖം എന്റെ ഇഷ്ടം എന്റെ സന്തോഷം അങ്ങനെ അങ്ങേനെ ഒത്തിരി എന്റെകള്‍ വരുമ്പോള്‍ ജീവിതം ഇല്ലാതാകുന്നു സന്തോഷമില്ലതാകുന്നു പിന്നെ പലതിലും സന്തോഷമാന്നെഷിച്ചു നടന്നെ തിരിച്ചറിവ് വരുമ്പോള്‍ ജീവിതത്തിന്റെ അവസാനം എത്തിയിട്ടുണ്ടാവും .

Wednesday, June 3, 2009

അമ്മയില്ലാത്ത കുട്ടികള്‍

ഇന്നലെ യാത്രക്കിടിയിലാണ് നാലുവയസുകാരി ചിന്ഞു മോളെ കണ്ടതെ. ഞാന്‍ കാണുമ്പൊള്‍ അവള്‍ അച്ഛന്റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു ഏതോ സുന്ദര സ്വപനം കണ്ടതിനാല്‍ എന്നവണ്ണം ഒരു നനുനനുത്ത പുന്ഞിരിയുമായി നല്ല ഉറക്കത്തില്‍ ആയിരുന്നു . കുറെ സമയം കഴിഞ്ഞ ഉണര്നപ്പോള്‍ അവള്‍ ചുറ്റും നോക്കി കുറെ നേരം എടുത്തു സ്ഥലകാല ബോധം ഉണ്ടാവാന്‍ .അത്രയും നേരം എടുത്തില്ല പക്ഷെ അ കിലുക്കാന്‍ പെട്ടി എന്റെ മടിയില്‍ സ്ഥാനം പിടിക്കാന്‍ .എന്നെ നഴ്സറി പാട്ടുകള്‍ പാടികേള്‍പ്പിച്ചു കുട്ടുകാരെ കുറിച്ചു പറഞ്ഞു കേള്‍പ്പിച്ചു .അവളുടെ അച്ഛനെ ഫോണ്‍ വരുമ്പോഴൊക്കെ അവള്‍ ചോദിക്കും അച്ഛാ അമ്മയാണോ എന്നെ.അച്ഛന്‍ അവളോടെ അപ്പോഴൊക്കെ പറയും മോളെ നമ്മള്‍ വൈകിട്ടല്ലേ അമ്മയെ വിളിക്കാരെ അതാണെ എന്നെ അവളുടെ അമ്മയെക്കുറിച്ച് ചോദിയ്ക്കാന്‍ പ്രേരിപ്പിച്ചതെ. അവളുടെ അച്ഛന് പറയാനുണ്ടയിരുന്നത്തെ ഒരു പ്രണയത്തിന്റെ വിരഹത്തിന്റെ കഥയായിരുന്നു.

കോയംബതുരില് ‍മെഡിക്കല്‍ രേപ്രേസേന്ടടിവേ ആയി വര്‍ക്കു ചെയ്യുന്ന അവസരത്തില്‍ ആണേ മലയാളിയായ ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടിയാതെ പരിജയം പ്രണയത്തിനു വഴിമാറാന്‍ കൂടുതല്‍ സമയം എടുത്തില്ല .ഒരു കുഴപ്പം മാത്രം പെണ്കുട്ടി മറ്റൊരു മതത്തില്‍ പെട്ടവള്‍ സ്നേഹത്തിനു മുമ്പില്‍ മതം വഴിമാറി നിന്നു പക്ഷെ വീട്ടുകാര്‍ മാത്രം അ വഴിക്ക് വന്നില്ല .അങ്ങനെ അവളുടെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ചു .പിന്നിടാനെ പ്രോബ്ലം തുടെങ്ങിയതെ അവരുടെ വീട്ടുകാര്‍ പണ്ടേ ആഗ്രഹിച്ചതായിരുന്നു അവളെ അന്നിയ നാട്ടില്‍ ജോലിക്ക് വിടുക.എല്ലാ നേഴ്സിംഗ് കഴിഞ്ഞ പെണ്‍കുട്ടിയെ പോലെ അവളും ആഗ്രഹിച്ചിരുന്നു അപ്പോഴനെ അവളുടെ ബഹറിനില്‍ ഉള്ള അങ്കിള്‍ നല്ലൊരു ജോലി ഒഫെരുമായി വന്നതേ .എല്ലാവരുടെയും നിര്‍ബന്ധം സ്വന്തം വീട്ടുകാര്‍ ഉടക്കി നില്ക്കുന്ന അവസരത്തില്‍ അവളുടെ വീട്ടുകാരെ കൂടി പിണക്കാനുള്ള മടി. അവസാനം അവള്‍ ചിന്ഞു മോളെയും അവളുടെ അച്ഛനെയും നാട്ടില്‍ ഉപേഷിച്ച് ബഹറിനിലേക്ക് പറന്നു.


പണത്തിനു വേണ്ടി കൂടുതല്‍ ജീവിത സ്വകരിയെങ്ങള്‍ക്ക് വേണ്ടി മക്കളെ ഉപേഷിച്ച് പോകുന്ന ഒത്തിരി അമ്മമാര്‍ നമ്മള്‍ക്കിടയില്‍ ഉണ്ടെ . അവര്ക്കു പറയാന്‍ ഒത്തിരി ന്യായെങ്ങള്‍ ഉണ്ടാവും പക്ഷെ അവര്‍ ഓര്‍ക്കാറില്ല ഒരു മകളുടെ /മകന്റെ അവകാശമനെ അമ്മയുടെ സ്നേഹവും കേയരിങ്ങും .ഒരു മകള്‍ക്ക്/മകനെ റ്റെന്തൊക്കെ കൊടുത്താലും ഒരിക്കലും മുലപാലിന്റെ , ഒരു പ്രോബ്ലംമായി വരുമ്പോള്‍ ഒന്നു മറോടടക്കി പിട്ക്കുന്നതിന്റെ , കരയുമ്പോള്‍ സ്വാന്തനമായി ഓടി എന്തുന്നതിന്റെ വിലയ്ക്ക് തുല്ലിയമാകുമോ അവരുണ്ടാക്കുന്ന പണം.എല്ലാം കഴിഞ്ഞു തിരികെ വരുമ്പോള്‍ അവര്‍ക്കേ അമ്മ പണം തരുന്ന ഒരു എന്ത്രം മാത്രമാകുമോ എന്ന് ഞാന്‍ ആശങ്ങപെടുന്നു.

Saturday, May 30, 2009

ഭര്‍ത്താവില്ലാത്ത സ്ത്രി

കുറെ ദിവസങ്ങള്‍ക്കു മുമ്പെ ഒരു ട്രെയിന്‍ യാത്രയിലാണ് ആ സ്ത്രിയെ പരിചയപെട്ടതെ അമ്പതിനോടെ അടുത്ത പ്രായം.നീണ്ട യാത്രയില്‍ അവരുമായി സംസാരിച്ചിരിക്കുന്ന സമയം അവര്‍ അവരുടെ കഥ പറഞ്ഞു.ഭര്‍ത്താവിനെ അവരുടെ മുപ്പതാമത്തെ വയസില്‍ നഷ്ടപെട്ടിരുന്നു. പിന്നിടുള്ള അവരുടെ ലൈഫ് ഒരു നരകമായിരുന്നു കുറെ ദിവസങ്ങള്‍ക്കു ശേഷമാണു മനസിലയാതെ ഭര്‍ത്താവിന്റെ ആണെന്ന് കരുതിയ പലതും അവരുടെ സ്വന്തമല്ല എന്നെ ,എല്ലാം ബന്ധുക്കള്‍ കൈക്കല്‍ ആക്കിയിരുന്നു .അതുമാത്രമല്ല ഒരു പൊട്ടു തൊട്ടാല്‍ നല്ലൊരു സാരി ഉടുത്താല്‍ അതും കുറ്റം മരിച്ചാല്‍ മതിയെന്ന് തോന്നി നടന്ന കാലം.പുറത്തിറങ്ങിയാല്‍ അര്ത്ഥം വച്ചുള്ള സംസാരം ഭര്‍ത്താവില്ലാത്ത പെണ്ണല്ലേ .പലരും സ്നേഹഭാവത്തില്‍ സംസാരിക്കുമ്പോള്‍ പേടിയനെ ആരാണ് നല്ലതേ ആരാണ് ചീത്ത എന്ന് തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ.ആരോടെങ്ങിലും അടുത്തിടപെട്ടാല്‍ അവര്‍ അത് മറ്റൊരു അര്‍ത്ഥത്തില്‍ മാത്രം കാണുന്നു.പുറത്തിറങ്ങിയാല്‍ തട്ടലും മുട്ടലും.എന്താണ് നമ്മുടെ സമുഹം ഇങ്ങനെ എന്ന് പലപോഴും ഓര്ത്തു പോയി ഒരു സ്ത്രിയുടെ ഭര്ത്താവ് മരിച്ചാല്‍ അവള്ക്ക് ഒറ്റെക്ക് ജീവിക്കാന്‍ പാടില്ലേ .മറ്റൊരു വിവാഹം കഴിച്ചാല്‍ മകളുടെ ജീവിതമെന്തകുമെന്ന ഓര്‍മയില്‍ ആണെ പലരും അതിന് തയാറാകതത്തെ . എന്നാണ് നമ്മുടെ സമുഹം ഭര്‍ത്താവില്ലാത്ത സ്ത്രിയെ മനസിലാക്കാന്‍ തയാറാകുക അവര്‍ പറഞ്ഞു നിര്ത്തി .