Thursday, April 30, 2009

അവള്‍ ഇതല്ലാതെ മറ്റെന്തു ചെയ്യാന്‍

വളരെ യാദ്രിചികമായി അവളെ കണ്ടു മുട്ടിയതാണ് അവളെ നമ്മള്‍ക്ക് ആശ എന്ന് വിളിക്കും ആശനഷ്ടപെട്ടവര്‍ക്ക് അതാണല്ലോ നല്ല പേരു .നീണ്ട പഠനത്തിനൊടുവില്‍ എംഫില്‍ ഓക്കേ കഴിഞ്ഞു നല്ലൊരു ജോബും വിവാഹ സ്വപനവുമോക്കെയായി കഴിയുന്ന സമയം അവള്‍ക്കൊരു ആഗ്രഹം അമേരിക്കയില്‍ പോകണം ഗെവേഷണവും മറ്റും അവിടെ നടത്തണം.അവള്‍ ഒരു എളുപ്പവഴികണ്ടെതി അവിടെ ജോലി ഉള്ള ആളെ വിവാഹം കഴിയിക്കുക . അവിടെ ഉള്ളവരെ വിസക്കുവേണ്ടി വിവാഹം കഴിക്കുന്നവര്‍ ഉണ്ടല്ലോ

പലരും ഇന്റര്‍വ്യൂവിനു(പെണ്ണ് കാണാന്‍ ) വന്നു .അവസാനം ഒരാളെ തിരഞ്ഞെടുത്തു ,നല്ല ജോലി ,കാണാന്‍ സുന്ദരന്‍ ,സ്വഭാവം (അതാരാ ഇപ്പോഴത്തെ കാലത്ത് നോക്കുക ) ഇഷ്ടം പോലെ പണം പലരും തയാറാകാത്ത ഒരു കരിയത്തിനു തയാരുമായിരുന്നു അവളുടെ ഗെവേഷണ സ്വപനതിനു പച്ചകൊടി കാണിക്കാന്‍ .അവസാനം അവളും അമേരിക്കക്കാരിയായി ആയി . മധുവിധു കാലത്തിന്റെ മധുരം തീരും മുമ്പെ അവള്‍ ഒന്നു തിരിച്ചറിഞ്ഞു അവളുടെ സ്വപനങ്ങള്‍ ഓക്കേ ചിറകുമുളക്കാത്തവായെന്നു.ഒരിക്കല്‍ തുറന്നു പറച്ചിലില്‍ എല്ലാം ഒരു പളുങ്ങുപത്രം പോലെ പൊട്ടിത്തകര്‍ന്നു നിന്നെ ഞാന്‍ വിവാഹം കഴിച്ചത് എന്റെയും നമ്മള്‍ക്കുണ്ടാകുന്ന പിള്ളേരുടെയും കാരിയം നോക്കാനാണ്.
അവളുടെ മനസിലുടെ പലതും ഓടിമറഞ്ഞു പഠനകാലത്ത് ഒരക്കമിളച്ചു പഠിച്ച രാത്രികള്‍ ഗെവേഷണ പുസ്തകങ്ങള്‍ക്കായി ആര്‍ത്തിപിടിച്ചു നടന്ന ദിവസങ്ങള്‍ . ഇരിക്കാന്‍ പോലും സമ്മതിക്കാത്ത കര്‍കാശകാരനായ പ്രൊഫസറുടെ മുമ്പില്‍ ജെയിക്കാനായി വാശിയോടെ പഠിച്ചത് ഏതൊരു സാധാരണ പെണ്ണിനെ പോലെയും പിന്നിടുള്ള അവളുടെ രാത്രികള്‍ കണ്ണിരില്‍ കുതിര്‍ന്നത്ആയിരുന്നു.അവസാനം അവള്‍ തീരുമാനിച്ചു നാട്ടിലേക്കു തിരികെ വരിക .അവള്‍ എന്നോട് ചോദിച്ചു "എല്ലാ ആണുങ്ങളും ഇതു പോലെ ആണോ എന്ന് " അല്ല എന്ന് എനിക്കുറപ്പിച്ചു പറയാന്‍ കഴിഞ്ഞേക്കും പക്ഷെ ഒത്തിരിപേര്‍ നമ്മള്‍ക്കിടയില്‍ ഉണ്ട് എന്നുള്ളതെ ഒരു സത്യം മാത്രം . അവളുടെ സ്വതയെ ,കഴിവിനെ തിരിച്ചറിയാന്‍ മടികാണിക്കുന്നവര്‍

Wednesday, April 29, 2009

മലയാളത്തില്‍ സംസാരിക്കുന്നതു മോശം കാരിയമോ

കഴിഞ്ഞ ദിവസം പഞ്ചാബില്‍ നിന്നുള്ള ഒരു ടൂറിസ്റ്റ് ഒരാളോടു വഴിചോദിക്കുന്നത്‌ കാണാനിടയായി മലയാളിയായ നമ്മുടെ യുവാവ് ഇംഗ്ലീഷിലും ഹിന്ദിയിലുമായി വളരെ ബുദ്ധിമുട്ടി വഴിപറഞ്ഞു കൊടുക്കുന്നു നമ്മള്‍ കേരളത്തിന്റെ വെളിയില്‍ പലസ്ഥലത്തും പോകുന്നവരാണ് എവിടെയെങ്കിലും ഇങ്ങനെ ഒരു അവസരത്തില്‍ എന്ത് ഭാഷയില്‍ ആകും അവര്‍ നമ്മോടു മറുപടി പറയുക നമ്മള്‍ക്ക് ആരെങ്ങിലും മലയാളത്തില്‍ പറഞ്ഞു തരുമോ. ഇല്ല എന്നാണ് എന്റെ ഇതുവരയുള്ള അനുഭവം ഇനി അങ്ങനെ ഉള്ള ഒരു സ്ഥലം ഉണ്ടോ എന്നെനിക്കറിയില്ല .നമ്മള്‍ വളരെ വിശാലമാനസ്ക്കാരന് എല്ലാ സംസ്കാരത്തെയും നമ്മള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നവാരനെ.എവിടെ പോലും മക്കള്‍ മലയാളത്തിനു വില കൊടുക്കാത്തവര്‍ ഉണ്ടേ എന്ന് മറന്നിട്ടല്ല പക്ഷെ മറ്റൊരുനാട്ടില്‍ ചെല്ലുമ്പോള്‍ നമ്മളെയും നമ്മുടെ സംസ്കാരത്തെ മറക്കുന്നു. എന്നാണ് നമ്മള്‍ക്ക് ഞാന്‍ മലയാളിയാണെന്ന് അഭിമാനത്തോടെ തലയുയര്‍ത്തി മറ്റുള്ളവരുടെ മുമ്പില്‍ നില്‍ക്കാം കഴിയുക ?

ഞാന്‍ കേരളത്തില്‍ തന്നെ ഉള്ള ഒരു സമുദായ അങ്ങവുമായി സംസാരിക്കാനിടയായി അവര്‍ ഒരേ സമുദായത്തില്‍ ഉള്ള രണ്ടു പേര്‍ കണ്ടുമുട്ടിയാല്‍ അവരുടെ മതപരമായുള്ള ഭാഷ സംസാരിക്കെനെമെന്നുള്ള നിര്‍ബന്ധം ഉണ്ടുപോലും .ഇനി അങ്ങനെ വല്ലതും ചെയ്യേണ്ട വന്നേയ്ക്കും നമ്മുടെ ഭാഷ രെക്ഷപെടാന്‍.

Tuesday, April 28, 2009

ഇണയുടെ വില

ഞായറിന്റെ അലസിയത്തില്‍ മറൈന്‍ ഡ്രൈവില്‍ കായല്‍ കാറ്റില്‍ എല്ലാം മറന്നിരിക്കുന്ന സമയം.ഒരു വൃദ്ധയായ സ്ത്രിയെ കണ്ടുമുട്ടി .പല കരിയെന്ങളും പറഞ്ഞു വന്നപ്പോള്‍ എല്ലാ അമ്മമാരേ പോലെ മക്കളെ കുറിച്ചു പറഞ്ഞു തുടെങ്ങി ഒരാള്‍ അമേരിക്കയില്‍ ,മറ്റൊരുമകള്‍ ഡല്‍ഹിയില്‍.ഇവിടെ ഫ്ലാറ്റില്‍ കൊച്ചുമകനൊപ്പം താമസം.വീട് തെവരയില്‍ ഭര്ത്താവ് മറ്റു ചില തെറ്റിധാരണ മൂലം നേരത്തെ പിരിഞ്ഞിരുന്നു.
പലരും എന്നോട് പലതവണ പറഞ്ഞ ഒരു കാരിയം തന്നെയാണ് അവര്‍ എന്നോട് പറഞ്ഞതും അവസാന കാലത്ത് ഒരാള്‍ ഇല്ലാതാകുമ്പോള്‍, മക്കള്‍ കൂടുവിട്ടു പുതിയ കൂടുതെടിപോകുമ്പോള്‍ ഉണ്ടാകുന്ന വിരഘത്തെകുരിച്ചു .വിവാഹമൊക്കെ കഴിഞ്ഞു കുട്ടികള്‍ ഒക്ക് ആയി കഴിയുമ്പോള്‍ ഇനി മക്കള്‍ മതി മറ്റാരും വേണ്ട എന്നൊരു തോന്നല്‍ ഉണ്ടാവുന്നു .പക്ഷെ മക്കള്‍ കൂട് വിട്ടു പറന്നു കഴിയുമ്പോഴാണ് തിരിച്ചറിയുക നമ്മള്‍ വേണ്ട എന്ന് വച്ചതെ എന്തിനെ ആണെന്ന് .പലരും ജീവിതത്തില്‍ അടിപതരുന്നത് അപ്പോഴാണ് .ചില വിട്ടു വീഴ്ചകള്‍ ചെയ്തിരുന്നെങ്ങില്‍ ഇപ്പോഴും കൂടെ ഒരാള്‍ സ്നേഹിക്കാന്‍ സ്വന്തനിപ്പിക്കാന്‍ ഉണ്ടാകുമായിരുന്നു.അല്ലെങ്ങിലും പലപ്പോഴും നമ്മള്‍ക്ക് തിരിച്ചറിവുകള്‍ അവശിയ സമയത്തു ഉണ്ടാകാരില്ലല്ലോ