Thursday, October 29, 2009

കുടുംബാന്തരിക്ഷവും മക്കളും

ഇന്നു കണ്ട ഒരു പത്ര വാര്‍ത്തായണെ എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചതെ സ്ത്രി പീഡനത്തിന് ഇരയായ ഒരു പെണ്‍കുട്ടിയുടെ ഒരു കുടുംബ പശ്ചാത്തലം.അച്ഛന്‍ ജയിലില്‍ അമ്മ മറ്റൊരു വിവാഹം കഴിച്ചു ജീവിക്കുന്നു .എല്ലാ ഇരകളുടെയും വേട്ടകാരുടെയും കുടുംബപശ്ചാത്തലം പരിശോദിച്ചാല്‍ നമ്മള്‍ക്ക് മനസിലാകും,കുടുംബാന്തരിക്ഷം ഒരു വെക്തിയുടെ ജീവിതത്തില്‍ എത്ര മാത്രം സ്വാധിനം ചെലുത്തുന്നുണ്ടെന്നെ . പലപ്പോഴും മാതാപിതാക്കളുടെ സ്വരചേര്ച്ച് യില്ലയിമയില് ദുരിതം അനുഭവിക്കുന്നതെ മക്കള്‍ ആവും. അമ്മ അച്ഛനോടുള്ള ദേഷിയം തീര്‍ക്കുന്നത്തെ മക്കളുടെ അടുത്താവും അപ്പോള്‍ മക്കള്‍ക്ക്‌ സ്വഭാവികമായി അച്ഛനോട് ദേഷിയം ആകും. ഇതു പല ഭവനങളിലും നടക്കുന്ന ഒരു പ്രതിഭാസമാനെ.ദുര്‍നടത്തുകാരായ അച്ഛനോ അമ്മക്കോ മകനെയോ മക്കളെ ഉപദേശിക്കാന്‍ നേര്‍വഴിക്ക്നടത്താന്‍ ആല്‍മാത്രമായി സാധിക്കുമോ. ഒരു മകന്‍ അല്ലെങ്ങില്‍ മകള്‍ വഴിപിഴച്ചു പോയിട്ടുണ്ടെങ്ങില്‍ അതിന്റെ ഉത്തരവാധിതത്തില്‍ നിന്നെ ഒഴിഞ്ഞു മാറാന്‍ മാതാപിതാക്കള്‍ക്കു കഴിയില്ല .മക്കളെ നേര്‍വഴി കാണിച്ചുകൊടുക്കാന്‍ നല്ല പെരുമാറ്റ രീതിയും നല്ല സംസ്ക്കാരവും കാണിച്ചും പറഞ്ഞും കൊടുക്കാന്‍ മാതാപിതാക്കള്‍ക്കു കടമയുണ്ടേ .അല്ലെങ്ങില്‍ നാളെ കുറ്റപെടുതുന്നതെ നാളെ ഇ മക്കള്‍ തന്നെ ആവും.

ഒരു കഥ കേട്ടിട്ടുണ്ടേ ജീവപരിയന്തം ശിക്ഷ അനുഭവിക്കുന്ന മകനെ ജയിലില്‍ കാണാന്‍ ചെന്ന അമ്മയെ മകന്‍ അടുത്തേക്ക് വിളിച്ചു അടുത്തെത്തുകയും മകന്‍ അമ്മയുടെ ചെവി കടിച്ചു മുറിച്ചു .
അമ്മ ചോദിച്ചു എന്തിനാ മകനെ എന്നോട് ഈ കൊടും പാതകം ചെയ്തതെ ?
മകന്‍ പറഞ്ഞു അമ്മ ഒറ്റൊരാള്‍ കാരണം ആണെ ഞാന്‍ ജയിലില്‍ ആയെതെ !
മകനെ ?നിന്നെ ഇത്രമാത്രം സ്നേഹിക്കുന്ന ഞാനോ ?
അതെ അമ്മ !
ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ അടുത്തിരുന്ന കുട്ടിയുടെ കളര്‍ പെന്‍സില്‍ കട്ടെടുത്തു കൊണ്ട് കൊണ്ടു വന്നതേ ഓര്‍മയില്ലേ അന്ന് അമ്മ എന്നെ ശാസിച്ചില്ല.എന്നെ നേര്‍വഴിപറഞ്ഞു തരാതെ എനിക്ക് മോഷ്ട്ടിക്കാനുള്ള പ്രോത്സകനമല്ലേ അന്ന് തന്നതെ.അന്ന് ശാസിചിരുന്നെങ്ങില്‍ ഞാന്‍ ചിലപ്പോള്‍ ഇന്നെ ഈ നിലയില്‍ എത്തില്ലായിരുന്നു. ഞാന്‍ ഇത്രയും വലിയ കുറ്റവാളി ആകില്ലായിരുന്നു .അതുകൊണ്ടെ അമ്മ മരണം വരെ ഇ മുറിവേറ്റ ചെവിയുമായി നടക്കണം .കാണുന്നവരോടൊക്കെ പറയണം മകനെ നേര്‍വഴിക്കു നടത്താഞ്ഞതിന് കിട്ടിയ ശിക്ഷായ ഇതെന്നെ .അത് ചിലപ്പോള്‍ കുറെ അമ്മമാരേ മാറ്റാന്‍ ഇതിനു കഴിഞ്ഞേക്കും .എന്നെ പോലെ മറ്റൊരാള്‍ കൂടെ ഇ അവസ്ഥയില്‍ എത്തില്ലല്ലോ . അ മകന്‍ പറഞ്ഞു നിര്‍ത്തി.

.

Monday, October 26, 2009

ഭര്‍ത്താവിന്റെ പണം

കഴിഞ്ഞ ദിവസം യാത്രക്കിടയില്‍ ഒരു യാത്രക്കാരി കണ്ടക്ടരോടെ തര്‍ക്കിക്കുന്നത്‌ കേട്ടു വെറുതെ ഒന്നു ചെവി കൊടുത്തപ്പോള്‍ കേട്ട വാചകം ഹൃദയസ്പര്ശിയായിരുന്നു

നിനക്കു ഇ പണം നിസാരമായിരിക്കും എന്റെ കെട്ടിയോന്‍ വെയിലിലും ചൂടിലും കിടന്നു കഷട്ടപ്പെട്ടു ഉണ്ടാക്കുന്ന പണമാനെ.അമ്പതു പൈസ ആണെങിലും അതിനും വിലയുണ്ടെ.

എനിക്ക് മനസുകൊണ്ട് അ സ്ത്രിയെ ബഹുമാനിക്കാന്‍ തോന്നി

എന്റെ സുഹൃത്തുക്കള്‍ പ്രധാനാമായും ഗള്‍ഫ്‌ മലയാളികള്‍ അവരുടെ കഷ്ടപാടുകള്‍ മനസിലാക്കാന്‍ തയാറാകാതെ അയച്ചു കൊടുക്കുന്ന പണം ദൂര്‍ത്തടിച്ചു നശിപ്പിക്കുന്നതിനെ കുറിച്ചു സങ്കടം പറയുന്നതെ കേള്‍ക്കുന്നതാ.ഒരിക്കല്‍ ഒരു സുഹൃത്തെ പറയുന്നതെ കേട്ടിട്ടുണ്ടെ ഒരിക്കല്‍ എങ്ങിലും ഇവളെ അ മണല്‍ കാട്ടില്‍ അരമണിക്കൂര്‍ നിര്‍ത്തനമെന്നെ.എന്ങിലെ ഞാന്‍ പത്തു വര്‍ഷം അനുഭവിച്ച ദുരിതം ഇവള്‍ക്ക് മനസിലാകു.ഷോപ്പിങ്ങിന്റെ പേരില്‍ മറ്റുള്ളവരുടെ മുമ്പില്‍ പൊങച്ചം കാട്ടാന്‍ പണം വിനയോഗിക്കുന്നവര്‍ ഒരിക്കല്‍ ഇവരുടെ താമസസ്ഥലം എങ്ങിലും കാണണ്ടതാനെ.പലപ്പോഴും അവരില്ലാത്ത കുറവ് നികതുന്നത്തെ ഇ പണത്തിലും സമ്മാനങളിലുമാകും.അത് പലരും മനസിലാകാന്‍ തയാറാകുന്നെ ഇല്ല. നമ്മള്‍ എത്ര പണമാ ഓരോ ദിവസവും അനവശിയമായി പാഴാക്കി കളയുന്നതെ.

Tuesday, October 20, 2009

സഹയാത്രികര്‍


എനിക്കെപ്പോഴും അതിശയം തോന്നിയിട്ടുള്ള ഒരു കാരിയമാണെ ഭര്‍ത്തുഭാരിയ ബന്ധം.രക്ത ബന്ധമോ മുന്‍ പരിചയമോ ഒന്നുമില്ല എന്ഗിലും ഒരു മനസായി ഒരു ഹൃദയമായി (ചിലപ്പോള്‍ ). ഒരു മനുഷിയന്റെ ജീവിതത്തിന്റെ അവസാനം വരെ ചിലവിടുന്നതെ അവര്‍ ഒന്നിച്ചേ .വളര്‍ത്തി വലുതാക്കിയ അച്ഛനമ്മമാരെക്കാള്‍ കൂടെ കളിച്ചു വളര്‍ന്ന സഹോദരിസഹോദരന്മാരെക്കള്‍ എല്ലാത്തിനും ഉപരിയായി ഒരാള്‍ .എന്താണ് അവരെ തമ്മില്‍ ബന്ധിപ്പിച്ചു നിര്‍ത്തുന്നത്തെ സ്നേഹം മാത്രം ലോകമുണ്ടായ കാലം മുതല്‍ ഇങ്ങനെ ഒരു ബന്ധം ഉണ്ടെ എന്ന് മാത്രമറിയാം.