Thursday, November 20, 2008

നമ്മുടെ കുട്ടികള്‍

എന്നെ വല്ലാതെ വേദനിപ്പിച്ച ഒരു സംഭവമാണ്‌ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്നത് .മൂന്ന് പെണ്‍കുട്ടികള്‍ കൌമാര പ്രായത്തില്‍ എത്തിയവര്‍ നാളെ ലോകത്തില്‍ ചിലപ്പോള്‍ ഉയരെങ്ങള്‍ കിഴടക്കെണ്ടവര്‍ . എന്തെ നമ്മുടെ കുട്ടികള്‍ എങ്ങനെ പെരുമാറുന്നത് .നമ്മള്‍ എല്ലാവരും ഓട്ടത്തിലാണ് സ്ഥാനമാനങ്ങളും പണവും വെട്ടിപിടിക്കാന്‍ .അതിനിടയില്‍ നമ്മുടെ കുട്ടികളെ ശ്രെധിക്കാന്‍ സമയം കണ്ടെത്തുന്നില്ല എന്നുള്ളത് പൊള്ളുന്ന ഒരു സത്യം മാത്രം .
ഒരിക്കല്‍ ഈ ലേഖകനോടെ ഒരു പെണ്‍കുട്ടി പറഞ്ഞതു ഈ അവസരത്തില്‍ ഓര്‍ക്കുന്നു പപ്പയും മമ്മിയും വിളിക്കുമ്പോഴൊക്കെ ചോദിക്കുന്നത് മോള്‍ക്ക്‌ പണത്തിന്റെ അവശിയമെന്തെങ്ങിലും എന്നല്ലാതെ ഒരിക്കലും മോള്‍ക്ക്‌ സുഹമാണോ എന്ന് ചോദിച്ച്ട്ടില്ല . കഴിഞ്ഞ ദിവസം ഒരു സുഹൃത് എന്നോട് പറയുകയുണ്ടായി .എല്ലാവരും മൊബൈല്‍ ഫോണിനെ കുറ്റം പറയുന്നു .ആരും ചിന്തിക്കാത്ത ഒരു കാരിയം ഉണ്ട് ഒരു പ്രോബ്ലെംസ് വന്നാല്‍ ആരോടെങ്ങിലും പറയേണ്ടേ .പണ്ടു പെണ്പില്ലെര്‍ക്ക് ഒരു പ്രോബ്ലെംസ് വന്നാല്‍ പറയാന്‍ അമ്മായിമാരും ചിറ്റമാരും ഒത്തിരി ബന്ധുകളും ഉണ്ടായിരുന്നു .എല്ലക്കാരിയവും അച്ഛനമ്മമാരോടോ ജെഷ്ടനോടോ പറയാന്‍ പറ്റി എന്ന് വരില്ല അതുചിലപ്പോള്‍ പല നീന്ത്രെനങ്ങള്‍ക്കും വഴിവെച്ചേക്കും .പിന്നെ പറയാവുന്നത് സുഹൃത്തിനോടും പിന്നെ ഇങ്ങനെ ഉള്ള ആന്റിമാരോടുമാണ് അവിടെയും ചൂഷണം നടക്കുന്നു .
ഒരു പ്രോബ്ലം വന്നാല്‍ പറയാനോ കൃതിയ്മായ മാര്‍ഗനിര്‍ദേശം കൊടുക്കാന്‍ അരുമില്ലതതാണ് ഒരു പരുതിവരെ എങ്ങനെ ഉള്ള സംഭവങ്ങള്‍ തുടരെ സംഭവിക്കാനുള്ള കാരണം .ആളുകള്‍ക്ക് വായിച്ചു രസിക്കാനുള്ള ഒന്നായി മാത്രം എങ്ങനെ ഉള്ള കരിയെങ്ങള്‍ മാറിയിരിക്കുന്നു .സ്വന്തം വീട്ടിലോ അടുത്ത ബന്ധു വീട്ടിലോ നടക്കുമ്പോള്‍ മാത്രം സഹതപിക്കുന്ന വെക്തികളായി നാം മാറിയിരിക്കുന്നു .
ഒത്തിരികരിയെങ്ങള്‍ ചെയ്യാവുന്ന അധ്യിയപകരും ഇപ്പോള്‍ ഉത്തരവാധിയത്തില്‍ നിന്നു ഒഴിഞ്ഞു മാറുന്ന പ്രവണതയാണ് കാണുന്നത് .ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അവര്‍ക്ക് വലിയ ചുമതല ഉണ്ട് എന്നുള്ളത് നിസ്തര്‍ക്കമാണ് .ഈ സംഭവത്തില്‍ അധ്യിയപകരും മറുപക്ഷത്ത് ഉണ്ട് എന്നുള്ളത് വേദന ഉണ്ടാക്കുന്ന കാരിയമാണ്.

Friday, November 7, 2008

അഞ്ജലി

ഇന്നു ഓഫീസില്‍ നിന്നെത്തുമ്പോള്‍ ലേറ്റ് ആയി .ബാഗ് കാബ്ബോര്‍ഡില്‍ വച്ചു നോക്കുമ്പോള്‍ കാണാം പതിവു കാഴ്ച നെഞ്ചില്‍ കിടന്നുറങ്ങുന്ന മീനുട്ടിയുടെ പുറത്തു മൃദുവായി താളം പിടിക്കുന്ന നരേട്ടന്‍ .എങ്ങനെ ഒരു അച്ഛന്കുട്ടി ഉറങ്ങാന്‍ അച്ഛന്‍ വേണം ഫുഡ് കഴിക്കാന്‍ അച്ഛന്‍ വാരി കൊടുക്കണം .അല്ലെങ്ങിലും പെണ്പില്ലെര്‍ക്ക് ഒരു പ്രായം വരെ അച്ഛനാ എല്ലാം .പതുക്കെ നരേട്ടെന്റെ ഫോണ്‍ എടുത്തു പതിവു കാള്‍ തന്നെ അഞ്ജലി പത്തു മണിഅഞ്ജലി രണ്ടു മണി അഞ്ജലി അന്ഞുമണി .പകയോടെ ഫോണ്‍ വച്ചു കിചെനിലക്ക് നടക്കുമ്പോള്‍ ഓര്ത്തു ഇനി ഒരു കാള്‍ വരും ഒമ്പതിന് .ഫ്രന്റ്, ഓരോരുത്തര്‍ വരും മനുഷേന്റെ മനസമാതനം കളയാന്‍ .

ഒരു ദിവസം സഹികെട്ട് ചോദിച്ചു അവള്‍ രാവിലെ വിളിച്ചു എന്താണ് ചോദിക്കുന്നത് അങ്ങനെ ഒന്നുമില്ല വിശേഷങ്ങള്‍ പറയും. ഇ രാവിലെയും ഉച്ചക്കും വൈകുന്നെരവം വിശേഷം എന്നും പറയാന്‍ എന്താണുള്ളത് .അമേരിക്കയിലെ സാമ്പത്തിക കുഴപ്പങ്ങളോ അതോ കുവൈറ്റില്‍ എണ്ണ വിലകൂട്ടിയതോ .
ഒരു ചിരിയായിരുന്നു മറുപടി .
ഏത് പറഞ്ഞാലും ഒരു ചിരി
വരട്ടെ കൊഞ്ചികൊണ്ട് കാണിച്ചു തരാം എന്ന് മനസ്സില്‍ കരുതി എത്രദിവസം ഇരുന്നതാ .
അ സ്നേഹം കാണുമ്പൊള്‍ കെയരിംഗ് എല്ലാം എല്ലാ ദേഷിയതെയും ഒഴുക്കികളയും .
തിരികെ വല്ലതും പറഞ്ഞാല്‍ അല്ലെ കാരിയമുല്ലു.
അമ്മ എപ്പോഴും പറയും മോള് ഭാഗിയവതിയ ഇങ്ങനെ ഒരു ആണിനെ ഇപ്പോഴെത്തെ കാലത്ത് കിട്ടാന്‍ .ശെരിയാണ്‌ ഓഫീസ് നേരെ വീട് മറ്റു ദുശിലങ്ങള്‍ ഒന്നുമില്ല .പക്ഷെ ഒരു പെണ്ണും സഹിക്കാത്ത ഒന്നുണ്ടല്ലോ ഭര്‍ത്താവിനെ മറ്റൊരു പെണ്ണ് ഇഷ്ടപെടുന്നു സ്നേഹിക്കുന്നു .

ഒരിക്കല്‍ വല്ലാതെ സഹികെട്ടപ്പോള്‍ ചോദിച്ചു എന്താണ് എന്നെകാള്‍ എന്താണ് അവള്‍ക്കുള്ളത്‌ . മറുപടി കുറെ ചോദിയങ്ങള്‍
എന്റെ ഫ്രണ്ട്സ് ആരൊക്കെ ആണ് .
ഇഷ്ട നിറം എന്താണ്
അറിയില്ല
പിന്നെ എനിക്കിവിടെ നുറുകൂട്ടം പണികിടക്കുന്നു അതിനിടയില്‍ ഇതൊക്കെ നോക്കാന്‍ എവിടെ സമയം വീട്ടില്‍ വന്നാലും ഓഫീസില്‍ പണിതീരില്ല പിന്നെയാ.നരേട്ടന്‍ പക്ഷെ തിരിച്ച കേട്ടോ എന്റെ ഓഫീസിലെ കരിയെന്ങള്‍ മുതല്‍ എന്റെ ഏത് കാരിയവും എന്നെകാള്‍ കൂടുതല്‍ അറിയാവുന്നതു നരേട്ടനാണ് എന്ന് തോന്നിട്ടുണ്ട് ചിലപ്പോള്‍
ഇനി ഇ ഫോണ്‍ എടുത്തു അവളെ വിളിക്ക്
എന്നിട്ട് അവളോടെ ചോദിക്ക് ഈ ചോദിയങ്ങള്‍ ഒക്ക്
ഇനി അവളുടെ മുമ്പില്‍ തോല്‍ക്കാന്‍ വയ്യ
ഫോണ്‍ വലിച്ചെറിഞ്ഞു അടുക്കിളയിലക്ക് നടന്നു
ഫുഡ് എടുത്തുവച്ചു ബെഡ്റൂമിലക്ക് ചെന്നു
മോള് വല്ലതും കഴിച്ചോ
പാലുകുടിച്ചു പിന്നെ രാവിലത്തെ ഉപ്പുമാവ് കഴിച്ചു
നരേട്ടനോ ?ഞാന്‍ മോളുടെ കൂടെ
അതുപിന്നെ അങ്ങനെ ആണല്ലോ മോളെ കഴിപ്പിക്കാന്‍ ഇരുന്നാല്‍ മോളുടെ പണി അച്ചനെ
കഴിപ്പിക്കലാണല്ലോ .
ഉണെടുത്തു വച്ചിട്ടുണ്ട്
ഡൈനിങ്ങ്‌ റൂമിലക്ക് വന്നപ്പോള്‍ തന്നെ എന്റെ സ്ഥിരം പണി തുടെങ്ങി ഓഫീസിലെ വിശേഷം പറച്ചില്‍ പിന്നെ ഇടക്ക് നരേട്ടന് ചോറ് വാരികൊടുക്കല്‍
രാധാമണിയുടെ അമ്മായിമ്മ പിണക്കം മാറിവന്നത്‌ വന്നതുമുതല്‍ പ്യുന്‍ രവിയുടെ മോള്‍ പാല്ക്കാരെന്റെ കൂടെ ഒളിച്ചു പോയത് വരെ പറഞ്ഞപ്പോഴേക്കും പത്തു മണിയായി .മോളെ മാറ്റികിടത്തി നരേട്ടന്റെ നെഞ്ചില്‍ ചേര്‍ന്നു കിടക്കുമ്പോള്‍ ഓര്ത്തു എന്നാണ് എന്റെ ഈ തിരക്കൊക്കെ മാറ്റി ഞാന്‍ നരേട്ടെന്റെ മാത്രമാകുന്നത് അതോ അടുത്ത ജെന്മത്തില്‍ അഞ്ജലിയകണോ ?

Monday, November 3, 2008

കാലം

ഇന്നലെ മരണത്തെ കുറിച്ചും വേര്‍പാടിനെകുറിച്ചും ഓര്‍ക്കാന്‍ ഇടയായി വേര്‍പാടുകള്‍ ‍എപ്പോഴും വേദന ഉളവാക്കുന്ന കാരിയം തന്നെ .പലപോഴും നമ്മളെ സ്നേഹിച്ചിരുന്നവരുടെ വില നാം അവര്‍ നമ്മളെ വേര്‍പിരിഞ്ഞു പോകും വരെ മനസില്ക്കാറില്ല . ആത് നമ്മള്‍ക്ക് നല്കുന്ന ഒരു വലിയ പാഠം ഇന്നിന്റെ വിലയെ കുറിച്ചു നാം ഓര്‍ക്കണം എന്നതാണ് .നമ്മള്‍ കലഹിക്കുമ്പോള്‍ സ്നേഹിക്കുമ്പോള്‍ ഓര്‍ക്കുക ചിലപ്പോള്‍ നാളെ ഇതൊന്നും ചെയ്യാന്‍ ചിലപ്പോള്‍ അവര്‍ നമ്മോടൊപ്പം ഉണ്ടാവും എന്ന് ഒരു ഉറപ്പും ആര്ക്കും നമ്മള്‍ക്ക് കൊടുക്കാന്‍ ഇല്ല . അത് മനസ്സില്‍ ഉണ്ടെങ്കില്‍ നമ്മള്‍ക്ക് ആരെയും വേദനിപ്പിക്കാന്‍ ആവില്ല .കാരണം നാളെ ഒരു സോറി പറയാന്‍ നമ്മളോ കേള്‍ക്കാന്‍ അവരോ ഉണ്ടാകുമെന്ന് നമ്മള്‍ക്ക് ഒരു ഉറപ്പുമില്ലല്ലോ .കഴിഞ്ഞ ദിവസം കണ്ട മുവിയിലെ ഒരു രംഗമുണ്ട്‌ എല്ലാം ഷേമിക്ക്നും ഒന്നിച്ചു ജീവിക്കാനും വളരെ കാലത്തെ കലഹത്തിനു ശേഷം വരുന്ന സ്ത്രി കാണുന്നതു ഭര്‍ത്താവിന്റെ ജീവനറ്റ ശരിരമാണ്.പിന്നിട് ചെയ്യാവുന്ന ഒരു കാരിയം ഓര്ത്തു കരയുക എന്ന കര്‍മം മാത്രം . ഓര്‍ക്കുക നമ്മുടെ പലരുടെയും ലൈഫും ഇതുതന്നെ അല്ലെ നഷ്ടബോദത്തിന്റെ ഒത്തിരി കരിയങ്ങള്‍ ചെയ്യാമയിരുന്നിട്ടും അതൊക്കെ മാറ്റിവച്ചിട്ട് പിന്നിടവമെന്നു കരുതി മാരിനിന്നിട്ടു അത് ഓര്ത്തു കരയുന്നവര്‍.അച്ഛനമ്മമാരെ സ്നേഹിക്കാതെ അവരുടെ മരണശേഷം കര്‍മം ചെയ്തും പുണ്യ സ്നാനം നടത്തിയും അല്‍മസംത്രിപ്തി നേടുന്നവര്‍ .ഒന്നോര്‍ക്കുക കാലം നമ്മള്‍ക്കാര്‍ക്കും വേണ്ടി കാത്തുനില്‍ക്കില്ല

മരണം