വളരെ യാദ്രിചികമായി അവളെ കണ്ടു മുട്ടിയതാണ് അവളെ നമ്മള്‍ക്ക് ആശ എന്ന് വിളിക്കും ആശനഷ്ടപെട്ടവര്‍ക്ക് അതാണല്ലോ നല്ല പേരു .നീണ്ട പഠനത്തിനൊടുവില്‍ എംഫില്‍ ഓക്കേ കഴിഞ്ഞു നല്ലൊരു ജോബും വിവാഹ സ്വപനവുമോക്കെയായി കഴിയുന്ന സമയം അവള്‍ക്കൊരു ആഗ്രഹം അമേരിക്കയില്‍ പോകണം ഗെവേഷണവും മറ്റും അവിടെ നടത്തണം.അവള്‍ ഒരു എളുപ്പവഴികണ്ടെതി അവിടെ ജോലി ഉള്ള ആളെ വിവാഹം കഴിയിക്കുക . അവിടെ ഉള്ളവരെ വിസക്കുവേണ്ടി വിവാഹം കഴിക്കുന്നവര്‍ ഉണ്ടല്ലോ
പലരും ഇന്റര്‍വ്യൂവിനു(പെണ്ണ് കാണാന്‍ ) വന്നു .അവസാനം ഒരാളെ തിരഞ്ഞെടുത്തു ,നല്ല ജോലി ,കാണാന്‍ സുന്ദരന്‍ ,സ്വഭാവം (അതാരാ ഇപ്പോഴത്തെ കാലത്ത് നോക്കുക ) ഇഷ്ടം പോലെ പണം പലരും തയാറാകാത്ത ഒരു കരിയത്തിനു തയാരുമായിരുന്നു അവളുടെ ഗെവേഷണ സ്വപനതിനു പച്ചകൊടി കാണിക്കാന്‍ .അവസാനം അവളും അമേരിക്കക്കാരിയായി ആയി . മധുവിധു കാലത്തിന്റെ മധുരം തീരും മുമ്പെ അവള്‍ ഒന്നു തിരിച്ചറിഞ്ഞു അവളുടെ സ്വപനങ്ങള്‍ ഓക്കേ ചിറകുമുളക്കാത്തവായെന്നു.ഒരിക്കല്‍ തുറന്നു പറച്ചിലില്‍ എല്ലാം ഒരു പളുങ്ങുപത്രം പോലെ പൊട്ടിത്തകര്‍ന്നു നിന്നെ ഞാന്‍ വിവാഹം കഴിച്ചത് എന്റെയും നമ്മള്‍ക്കുണ്ടാകുന്ന പിള്ളേരുടെയും കാരിയം നോക്കാനാണ്.
അവളുടെ മനസിലുടെ പലതും ഓടിമറഞ്ഞു പഠനകാലത്ത് ഒരക്കമിളച്ചു പഠിച്ച രാത്രികള്‍ ഗെവേഷണ പുസ്തകങ്ങള്‍ക്കായി ആര്‍ത്തിപിടിച്ചു നടന്ന ദിവസങ്ങള്‍ . ഇരിക്കാന്‍ പോലും സമ്മതിക്കാത്ത കര്‍കാശകാരനായ പ്രൊഫസറുടെ മുമ്പില്‍ ജെയിക്കാനായി വാശിയോടെ പഠിച്ചത് ഏതൊരു സാധാരണ പെണ്ണിനെ പോലെയും പിന്നിടുള്ള അവളുടെ രാത്രികള്‍ കണ്ണിരില്‍ കുതിര്‍ന്നത്ആയിരുന്നു.അവസാനം അവള്‍ തീരുമാനിച്ചു നാട്ടിലേക്കു തിരികെ വരിക .അവള്‍ എന്നോട് ചോദിച്ചു "എല്ലാ ആണുങ്ങളും ഇതു പോലെ ആണോ എന്ന് " അല്ല എന്ന് എനിക്കുറപ്പിച്ചു പറയാന്‍ കഴിഞ്ഞേക്കും പക്ഷെ ഒത്തിരിപേര്‍ നമ്മള്‍ക്കിടയില്‍ ഉണ്ട് എന്നുള്ളതെ ഒരു സത്യം മാത്രം . അവളുടെ സ്വതയെ ,കഴിവിനെ തിരിച്ചറിയാന്‍ മടികാണിക്കുന്നവര്‍
No comments:
Post a Comment