Friday, July 17, 2009

ഞാന്‍ ആരോടെ എന്റെ വേദനകളും സന്തോഷങ്ങളും പങ്കുവയ്ക്കും

കുറെ ദിവസങ്ങള്‍ക്കു മുമ്പു ഒരു പെണ്‍കുട്ടി എന്നോടെ ചോദിച്ച ചോദിയമനെ ഇതെ. അവള്ക്ക് മാത്രമല്ല ഒറ്റകുട്ടികള്‍ ഉള്ള ഫാമിലിയില്‍ എല്ലാം സംഭവിക്കുന്നതെ ആണെന്നു തോന്നുന്നു.അവളെ /അവനെ കേള്‍ക്കാന്‍ ആരും ഇല്ലാത്ത അവസ്ഥ . ഒത്തിരി അനുഭവങള്‍ ഷെയര്‍ ചെയ്യാന്‍ ആഗ്രഹിച്ചനെ ഓരോ ആളും വീട്ടിലേക്കെ എത്തുക.പക്ഷെ എന്നെ,എന്റെ ഹൃദയ വിചാരങളെ അവര്‍ക്ക് മനസിലാകുന്നില്ല എന്നെ പരാതി കൂടുന്നു .

അവള്‍ പറഞ്ഞു ചിലപ്പോഴൊക്കെ ചുമ്മാ വഴക്കുണ്ടാക്കും .അങ്ങനെ എങ്ങിലും അവര്‍ എന്നെ ശ്രെഡിക്കുമല്ലോ .അപ്പോള്‍ കേള്‍ക്കാംഈ പെണ്ണിനെ എന്തിന്റെ കേടാനെന്നെ.ഓഫീസില്‍ നിന്നെത്തിയാല്‍ കുറെ നേരം ടിവി കണ്ടിരിക്കും .കിച്ചണില്‍ ചെന്നാല്‍ അപ്പോള്‍ കേള്‍ക്കാം മമ്മിയുടെ ഓര്‍ഡര്‍ സെര്‍വന്‍സ് എല്ലാം റെഡി ആക്കും മോള്‍ റൂമില്‍ പോയിരുന്നോ .റൂമിലെത്തിയാല്‍ ഒരു ഒന്നും ചെയ്യാന്‍ ഇല്ലാത്ത അവസ്ഥ.


ഓഫീസില്‍ ഒരു കാരിയം ആരോടെങ്ങിലും പറഞ്ഞാല്‍ അത് പത്തു മിനിട്ടിനുള്ളില്‍ എല്ലായിടത്തും പരക്കും.അതു പേടിച്ചേ ആരോടും ഒന്നും പറയാറില്ല .കുറെ ആന്‍പിള്ളേര്‍ ഫ്രണ്ട്സായി ഉണ്ടായിരുന്നു അവരില്‍ നിന്നൊക്കെ ഉണ്ടയെതെ മോശം അനുഭവമാനെ .ആരെയും വിശസിക്കാന്‍ പറ്റാത്ത അവസ്ഥ.ചിലപ്പോള്‍ തോന്നരുണ്ടേ വിഷമം വരുമ്പോള്‍ ആശസിപ്പിക്കാന്‍ ,ഓഫീസിലെ തമാശകളും സംഭവങ്ങളും എരിവും പുളിയും കൂട്ടി പറയാന്‍ ,ഇടക്ക് തല്ലുകൂടാന്‍, കുസൃതി കാണിക്കുമ്പോള്‍ ശാസിക്കാന്‍ ഒരു ഏട്ടന്‍ ഉണ്ടായിരുന്നെങ്ങില്‍ എന്നെ .അപ്പോഴൊക്കെ പപ്പയോടും മമ്മിയോടും ദേഷിയം തോന്നരുണ്ടേ എന്നെ എങ്ങനെ ഒറ്റയ്ക്കേആക്കിയതില്‍.