Tuesday, May 19, 2009

മലയാള മനസ്

കഴിഞ്ഞ ദിവസം ട്രെയിനില്‍ വച്ചു ഒരു ചെന്നൈ മലയാളിയെ കണ്ടു മുട്ടി പല കരിയെങ്ങള്‍ചര്‍ച്ച ചെയ്യുന്ന സമയത്തെ മലയാളി എന്തുകൊണ്ട് ഉയരെങ്ങളില്‍ എത്തി.അദേഹം ഒരു സംഭവം പറയുകയുണ്ടായി .അവരുടെ വീട്ടില്‍ വേലക്കാരിയുടെ മകള്‍ പത്താംതരം പാസായി എന്ന്പറഞ്ഞു വന്നു ഇദേഹം ചോദിക്കുകയുണ്ടായി .ഇതാണ് ഇനി പ്ലാന്‍ അപ്പോള്‍ വേലക്കാരി അവരുടെ സ്വതസിദ്തമായ രീതിയില്‍ പറഞ്ഞു എന്തിനാ സാറെ കൂടുതല്‍ പഠിത്തം അവള്‍ ഒരു വേലക്കാരിയുടെ മകള്‍ അല്ലെ .നാളെ ഈ ജോലി അല്ലെ അവളും ചെയ്യേണ്ടാതെ .അദേഹം പലതും പറഞ്ഞിട്ടും അവര്‍ അതില്‍ നിന്നും മാറാന്‍ തയാറാല്ലായിരുന്നു അദേഹം പറയുക ഉണ്ടായി നമ്മുടെ നാട്ടിലെ കൂലി വേല ചെയ്യുന്ന അമ്മമാര്‍ വരെ സ്വപനം കാണുന്നതും ശ്രെമിക്കുന്നതും മക്കളെ ഡോക്റെരോ എഞ്ചിനീറോ ആക്കാന്‍ വേണ്ടിയനെ അതാണ് താഴ്ക്കിടയില്‍ നിന്നു പോലും ആളുകള്‍ ഉയെര്‍ന്നു വരുന്നതിനു കാരണം . നമ്മുടെ നാട്ടില്‍ പിറക്കുന്ന ഓരോ കുഞ്ഞും ഭാഗ്യം ചെന്നവര്‍ ആണന്നു എന്നിക്കപ്പോള്‍ തോന്നിപോയി .

1 comment:

ശ്രീ said...

ശരി തന്നെ