Monday, May 4, 2009

നാളെയിലെ നമ്മളെ തിരിച്ചറിയാത്തവര്‍

കുറെ വര്‍ഷങ്ങള്‍ക്കു മുമ്പാണ് നമ്മുടെ സുഹൃത്തിന് ഒരു ഗള്‍ഫില്‍ ജോലി കിട്ടിയ സമയം ഒരു വിവാഹം കഴിച്ചാല്‍ കൊള്ളാം എന്നൊരു ആഗ്രഹം .വീട്ടുകാര്‍ക്ക് അതിലും താല്പരിയമുന്ടെന്നു വച്ചോ .ഒരു അടുത്ത ബന്ധുവിന്റെ പരിചയത്തില്‍ ഒരു പെണ്‍കുട്ടി ഉണ്ടെന്നുള്ള അറിവായപ്പോള്‍ സംഭവം ഒന്നു മുറുകി എന്ന് പറഞ്ഞാല്‍ മതിയല്ലോ .അവിടെയാണ് നമ്മുടെ കഥ തുടങ്ങുന്നതെ.
സിനിമയില്‍ കാണുന്നതുപോലെ ഒരു പെണ്ണുകാണല്‍ പെണ്‍കുട്ടി പേരുകേട്ട ഫാമിലി ,ഷേയിച്ചു തുടെങ്ങിയ ഒരു പഴയ തറവാട് ,എന്ന് പറഞ്ഞാല്‍ ഉണ്ടായിരുന്ന സ്വത്തൊക്കെ ഉത്സവം നടത്തിയും ദാനം കൊടുത്തും അടിച്ചുപൊളിച്ചു എന്ന് സാരം .പക്ഷെ നമ്മുടെ നായകന്‍ നിങ്ങള്‍ ഉദേശിക്കുന്ന പോലെ അല്ല സ്ത്രി തന്നെ ധനം എന്നാണ് പക്ഷം.
അങ്ങനെ അവസാനം വിവാഹ തിയതി തീരുമാനിക്കുന്ന ദിവസം വന്നെത്തി ബന്ധുക്കള്‍ കുശലം പറച്ചിലില്‍ മുഴുകിയിരിക്കുന്ന സമയം.ഒരു അമ്മാവന്‍ എത്തി ആള് പുലിയാണ് കേട്ടോ സിംഗപ്പൂരില്‍ പെരുത്ത ഉദ്യോഗം ആണെന്ന നാട്ടില്‍ സംസാരം വലിയ ഒരു വീടും വാങ്ങിയിട്ടുണ്ടേ .സുഹൃത്തിന്റെ അച്ഛനോട് ഒരു ചോദിയം സ്വത്തിനെ കുറിച്ചു .അവര്‍ ആ സമയം സ്വത്തു ഭാഗം വയ്ക്കുന്നതിന്റെ പ്രോബ്ലെംത്തില്‍ വാടക വീട്ടില്‍ ആണ് താമസം.അമ്മാവന്റെ കമെന്റെ ഒരു വീടുപോലുമില്ലാത്ത ഒരുത്തന്റെ കൂടെ എങ്ങനെയാ നമ്മുടെ മോളെ വിടുക .അന്ത്തരീഷം മാറി എന്ന് പറഞ്ഞ മതിയല്ലോ പലര്ക്കും ഉള്‍കൊള്ളാന്‍ പറ്റിയില്ല .അവസാനം വിവാഹം വേണ്ടെന്നു വെക്കലില് കലാശിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ..

വര്‍ഷങ്ങള്‍ കഴിഞ്ഞു നമ്മുടെ കഥനായകന്‍ ദുബായില്‍ വലിയ ഉദ്യോഗത്തില്‍ ഇരിക്കുന്ന സമയം സുഹൃത്ക്കലുമായി ഒരു ഹോട്ടലില്‍ ഒരിക്കല്‍ ഫുഡ്‌ കഴിക്കാന്‍ പോയി .ടേബിള്‍ ക്ലീന്‍ ചെയ്യാന്‍ വന്ന ആളെ നല്ല പരിചയം .കുറച്ചു നേരം ചിന്ധിച്ചപ്പോള്‍ ആളെ മനസിലായി നമ്മുടെ അമ്മാവന്‍ .ഫുഡ്‌ കഴിച്ചു പുറത്തു വന്നപ്പോള്‍ ആള് , ആധിയം തല്പരിയം കാണിചില്ലെങ്ങിലും പിന്ന്ടെ കുറെ നിര്‍ബന്ധിച്ചപ്പോള്‍ അവസാനം താമസസ്ഥലത്തെ അഡ്രസ്‌ കൊടുത്തു.കുറെ ദിവസങ്ങള്‍ക്കു ശേഷം അമ്മാവന്‍ സുഹൃത്തിനെ കാണാന്‍ വന്നു .

അമ്മാവന് പറയാനുല്ലാതെ ഒരു ദുരന്തത്തിന്റെ കഥയായിരുന്നു .ആ വിവാഹം മുടെങ്ങിയ വാശിക്ക് തിരക്കിട്ട് കൂടുതല്‍ അന്നെഷിക്കാതെ ഒരു വിവാഹം. പിന്നിടാണ് മനസിലയാതെ ആളൊരു ക്രിമിനല്‍ ആണെന്ന് . അമ്മാവന്റെ സിങപൂരിലുള്ള ജോലി കണ്ടിട്ട് വിവാഹം കഴിച്ചതാണെന്ന് ആള് തുറന്നു പറഞ്ഞു .അതിനിടക്ക് പെണ്‍കുട്ടിയുടെ സഹോദരന്‍ ദുബൈക്ക് പോകാന്‍ ശ്രെമിക്കവെ കള്ളാ പസ്പോര്ടുകാരുടെ തട്ടിപ്പ് മൂലം ജയിലില്‍ ആയി.കുറെ ദിവസങ്ങള്‍ക്കു ശേഷം ഒരു അപകടത്തില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവും മരണപെട്ടും. എല്ലാവരും എപ്പോള്‍ അമ്മാവനെ കുറ്റപെടുത്തുന്നു .അതിനിടക്ക് സിംഗപ്പൂരിലെ ജോലിയും നഷ്ട്ടപെട്ടു .ഇപ്പോള്‍ ദുബൈയില്‍ ഒരു ചെറിയ ജോലി .പോകാന്‍നേരം ഒരു റിക്വസ്റ്റ് നാട്ടില്‍ പോകുമ്പോള്‍ ഒന്നു പറ്റുമെങ്ങില്‍അവിടെ വരെ പോകണം .ഭാരിയയുടെ സമ്മതത്തോടെ നാട്ടില്‍ പോയപ്പോള്‍ അവിടെ വരെ ഒന്നു പോയി .തകര്‍ന്ന ഒരു കുടുംബത്തിന്റെ ചിത്രം .നിരാശ ബാധിച്ച മുഹവുമയി പ്രായമായ ഒരു അമ്മയും അച്ഛനും കാരിയം പറഞ്ഞപ്പോള്‍ ഉള്ളിലേക്ക് കൊണ്ടുപോയി .ഉള്ളില്‍ വെളിച്ചത്തെ പോലും കാണാന്‍ ഇഷ്ടപെടാത്ത ജീവച്ചവം പോലുരു സ്ത്രി രൂപം കൂടുതല്‍ നേരം അവിടെ നില്ക്കാന്‍ തോന്നിയില്ല . നാളെ നമ്മള്‍ ആരാകുമെന്നോ ആര്‍ക്കാണ്‌ പറയാന്‍ കഴിയുക

കഴിഞ്ഞ സണ്‍‌ഡേ വിവാഹം കഴിഞ്ഞ ഒരു യുവാവ് സുഹൃത്തിനെ യാത്ര ആക്കാന്‍ പോകുന്ന വഴി ബൈക്ക് അക്സിടെന്റില്‍ ഇന്നലെ മരിച്ചു

1 comment:

ശ്രീ said...

നാളെ എന്ത് സംഭവിയ്ക്കുമെന്ന് ആര്‍ക്ക് പറയാനാകും?