Saturday, May 30, 2009
ഭര്‍ത്താവില്ലാത്ത സ്ത്രി
കുറെ ദിവസങ്ങള്‍ക്കു മുമ്പെ ഒരു ട്രെയിന്‍ യാത്രയിലാണ് ആ സ്ത്രിയെ പരിചയപെട്ടതെ അമ്പതിനോടെ അടുത്ത പ്രായം.നീണ്ട യാത്രയില്‍ അവരുമായി സംസാരിച്ചിരിക്കുന്ന സമയം അവര്‍ അവരുടെ കഥ പറഞ്ഞു.ഭര്‍ത്താവിനെ അവരുടെ മുപ്പതാമത്തെ വയസില്‍ നഷ്ടപെട്ടിരുന്നു. പിന്നിടുള്ള അവരുടെ ലൈഫ് ഒരു നരകമായിരുന്നു കുറെ ദിവസങ്ങള്‍ക്കു ശേഷമാണു മനസിലയാതെ ഭര്‍ത്താവിന്റെ ആണെന്ന് കരുതിയ പലതും അവരുടെ സ്വന്തമല്ല എന്നെ ,എല്ലാം ബന്ധുക്കള്‍ കൈക്കല്‍ ആക്കിയിരുന്നു .അതുമാത്രമല്ല ഒരു പൊട്ടു തൊട്ടാല്‍ നല്ലൊരു സാരി ഉടുത്താല്‍ അതും കുറ്റം മരിച്ചാല്‍ മതിയെന്ന് തോന്നി നടന്ന കാലം.പുറത്തിറങ്ങിയാല്‍ അര്ത്ഥം വച്ചുള്ള സംസാരം ഭര്‍ത്താവില്ലാത്ത പെണ്ണല്ലേ .പലരും സ്നേഹഭാവത്തില്‍ സംസാരിക്കുമ്പോള്‍ പേടിയനെ ആരാണ് നല്ലതേ ആരാണ് ചീത്ത എന്ന് തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ.ആരോടെങ്ങിലും അടുത്തിടപെട്ടാല്‍ അവര്‍ അത് മറ്റൊരു അര്‍ത്ഥത്തില്‍ മാത്രം കാണുന്നു.പുറത്തിറങ്ങിയാല്‍ തട്ടലും മുട്ടലും.എന്താണ് നമ്മുടെ സമുഹം ഇങ്ങനെ എന്ന് പലപോഴും ഓര്ത്തു പോയി ഒരു സ്ത്രിയുടെ ഭര്ത്താവ് മരിച്ചാല്‍ അവള്ക്ക് ഒറ്റെക്ക് ജീവിക്കാന്‍ പാടില്ലേ .മറ്റൊരു വിവാഹം കഴിച്ചാല്‍ മകളുടെ ജീവിതമെന്തകുമെന്ന ഓര്‍മയില്‍ ആണെ പലരും അതിന് തയാറാകതത്തെ . എന്നാണ് നമ്മുടെ സമുഹം ഭര്‍ത്താവില്ലാത്ത സ്ത്രിയെ മനസിലാക്കാന്‍ തയാറാകുക അവര്‍ പറഞ്ഞു നിര്ത്തി .
Subscribe to:
Post Comments (Atom)
No comments:
Post a Comment