Tuesday, February 10, 2009

നമ്മള്‍ക്ക് വലുത് ഇന്ത്യയോ പലസ്തിനോ

കഴിഞ്ഞ ദിവസം ഞാന്‍ കേരളത്തിന്റെ പലസ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോള്‍ ഒരു പോസ്റ്റര്‍ കണ്ടു ഇസ്രയേലിനെ ഇന്ത്യ പാഠം പഠിപ്പിക്കണമെന്ന എന്നുള്ള മുറവിളികള്‍ .വേണ്ടതുതന്നെയാണ് ആര് തെറ്റ് ചെയ്താലും അത് വിമര്‍ശിക്കാന്‍ നമ്മള്‍ക്ക് അവകാശമുണ്ട്‌ .കാരണം അത്ര കൃരതയാണ് ആണ് അവിടെ കാണിച്ചുകൂട്ടുനത് എന്നത് നിസ്തര്‍ക്കമാണ് . പക്ഷെ എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ച കാരിയം ഇതല്ല .അതിന് മുമ്പു നമ്മുടെ നാട്ടില്‍ ഒരു ആക്രമണമുണ്ടായി പാക് തിവ്രവാദികള്‍ മുംബൈ ആക്രമിച്ചു .നമ്മുടെ ധീര ജവാന്‍മാര്‍ പലരും മരണപെട്ടു .നമ്മുടെ നാടിനു തന്നെ അപമാനമുണ്ടായി .ഞാന്‍ ഒരു സ്ഥലത്തും ഒരു പോസ്റ്റും കണ്ടില്ല.ഒരു മുറവിളിയും കേട്ടില്ല. രാവിലയും വൈകിട്ടും ദേശിയത ഘോരം ഘോരം പറയുന്ന നമ്മുടെ
പാര്‍ട്ടിക്കാര്‍ പോലും ഒരു തുണ്ട് പേപ്പര്‍ പോലും ഒട്ടിച്ചതായി അറിയില്ല.അപ്പോള്‍ പിന്നെ ഈ മുറവിളി ആര്‍ക്കുവേണ്ടിയാണ്. സ്വന്തം അച്ഛന് കാന്‍സര്‍ വന്നിരിക്കുമ്പോള്‍ അടുത്ത വീട്ടിലെ ചേട്ടന്റെ പനിയെ കുറിച്ചു അശങ്കപെടല്‍ എന്ന് മാത്രം ഇതിനെ പറയാം. കാരണം ആശങ്കപെടല്‍ ഏറ്റവും എളുപ്പമുള്ള പണിയാണ് .പത്തു പേരു അറിയുകയും ചെയ്യും ചിലര്‍ക്കൊക്കെ സന്തോഷ്മാകുകെയും ചെയ്യും .

6 comments:

ഉടുക്കാക്കുണ്ടന്‍ said...

പാലസ്തീന്‍ , കേരളത്തിന്റെ വടക്കുനിന്നു തെക്കുവരെ ഇതുപോലെ ഒരു പോസ്റ്റര്‍ ക്യാമ്പയിന്‍ നടത്തുവാനുള്ള ചിലവ് എത്ര വരും, അത് എവിടെ നിന്നു വരും, ആലോചിച്ചു നോക്കുക. ഒരു അന്തവും കുന്തവും ഉണ്ടാവില്ല.

chithrakaran ചിത്രകാരന്‍ said...

സ്വന്തം അച്ചനെ കൊല്ലാന്‍ അയല്‍പ്പക്കത്തെ
ചേട്ടനില്‍ നിന്നും ശംബളം പറ്റുന്ന നാട്ടില്‍
ചേട്ടനാണു കാണപ്പെട്ട ദൈവം.

Thaikaden said...

Avanante kannil kolirikkumbol aarante kannile karadu edukkunnavar.

Kaithamullu said...

ചിന്തകള്‍ നല്ലത്!

(ആദരണിയനായ ഒരിജിനല്‍ ഒരു ഗന്ധര്‍വന്‍ മാഷ് ബ്ലോഗിലുള്ള വിവരം അറിയിക്കുന്നു)

Rejeesh Sanathanan said...

മിണ്ടരുത്......ഇങ്ങനെയൊന്നും പറയാനോ എഴുതാനോ പാടില്ല. ഇതൊക്കെ വിളീച്ച് പറയുന്നവരെ വിളിക്കാന്‍ ഞങ്ങള്‍ ഒരു പേര് കരുതിയിട്ടുണ്ട്.’വര്‍ഗ്ഗീയവാദി’, ‘കപട ദേശസ്നേഹി’...........

ചാവുന്നവന്‍റെ മനുഷ്യാവകാശത്തേക്കാള്‍ കൊല്ലുന്നവന്‍റെ മനുഷ്യാവകാശത്തിന് വിലയുള്ള നാടാണ് നമ്മുടേത്........

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഇതു രണ്ടുമല്ല, വോട്ടാണ്‌. (എണ്റ്റെ ബ്ളോഗില്‍ ഒരു പോസ്റ്റ്‌ ഉണ്ട്‌ "ഇസ്രായേലിനു നാച്ചുറോപ്പതി പഠിപ്പിക്കണം" സമയമുണ്ടെങ്കില്‍ ഒന്നു കയറി നോക്കൂ.
sikharaverukal.blogspot.com )