Monday, February 16, 2009
വാര്‍ത്തയിലെ കുരുന്നുകള്‍
ഇന്നലെ ഈവനിംഗ് ഞാന്‍ വെറുതെ ടെറസില്‍ മാഗസിന്‍ മറിച്ചിരിക്കുന്ന സമയം .അടുത്ത ഫ്ലാറ്റിലേക്ക് വെറുതെ ഒരു നോട്ടം. ഒരു ക്മാരകാരി നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ മൊബലിന്ഗില് ആണ്.കുറഞ്ഞത് ഒരു മണികൂര്‍ എന്ങിലും ഞാന്‍ അവിടെ ഉണ്ടായിരുന്നു. കുറെകഴിഞ്ഞു ഞാന്‍ ഒരു ചായ കുടികഴിഞ്ഞു എത്തിയപ്പോഴും കഥാപാത്രം തിരക്കില്‍ തന്നെ ആണ് ഇരുന്നും ചാരി നിന്നും ഓക്കേ തകര്‍ക്കുകയാണ് .ഞാന്‍ ഒരു നഗരവാസിയെ പോലെ അവള്‍ എന്റെ ആരുമല്ല എന്തുസംഭവിച്ചാലും എന്നെ ബാധിക്കുന്ന കരിയമല്ല എന്ന് ചിന്തിച്ചു തിരികെ നടന്നു .എന്ഗിലും മനസ്സില്‍ ഒരു നീറ്റല്‍ .ഒരിക്കലും അവള്‍ ഒരു പെണ്‍കുട്ടിയെ അല്ല വിളിക്കുന്നതെന്ന് ഉറപ്പാണ് . ഓരോ ദിവസവും വഞ്ചന സഹിക്കാന്‍ വയ്യാതെ മരണപെട്ട കുട്ടികളുടെ മുഖം പത്രത്താളുകളില്‍ നിറയുമ്പോള്‍ ആരെങ്ങിലും പ്രതികരിക്കേണ്ടേ .ഒരു അമ്മയും ഓര്‍ക്കാറില്ല നാളെ എന്റെ കുട്ടിക്കും ഇതു സംഭവിക്കുമെന്ന് .എല്ലാവരും ഓട്ടത്തിലാണ് വെട്ടിപിടിക്കാനുള്ള കൂട്ടിവൈക്കാനും അതിനിടയില്‍ ഇവരെ ശ്രെധിക്കാന്‍ എവിടെ സമയം . എല്ലാവര്‍ക്കും എന്റെ കുട്ടി അത്തരകരിയല്ല എന്ന അമിത കോണ്ഫിടെന്റ്റ് മാത്രം.
Subscribe to:
Post Comments (Atom)
No comments:
Post a Comment