പാലായില്‍ നിന്നും പത്തു നാല്‍പതു കൊല്ലം മുമ്പെ ഇരുട്ടിയിലേക്ക് കുടിയേറിയെതാണ് മോഹനേട്ടന്റെ കുടുംബം .പത്തു മക്കള്‍ അഞ്ചു ആണും അഞ്ചു പെണ്ണും .മുത്തവര്‍ രണ്ടു പേരും കൃഷിപണി തന്നെ പെണ്പിള്ളേരെ ഒക്ക് കെട്ടിച്ചു .അതിനെ കുറിച്ചു മോഹനേട്ടന്‍ പറഞ്ഞു ഒത്തിരി കഷ്ട പാടുകള്‍ നിറഞ്ഞതായിരുന്നു ആദിയകാലം.ഓരോ കഷ്ടപടുവരുംപോഴും തങ്കെടത്തി പറയും നാളെ എല്ലാ സെരിയാകും.നമ്മുടെ മക്കള്‍ വളരുമ്പോള്‍ എല്ലാ കഷടപടും മാറും. ഓരോ തളര്ച്ചയിലും അവള്‍ കൂടെ നിന്നു .ചില ദിവസം പറമ്പില്‍ നിന്നു കയറി വരുമ്പോള്‍ അവളുടെ മുഖം കാണുമ്പൊള്‍ അറിയാം ഒന്നും കഴിച്ചിട്ടുണ്ടാവില്ലെന്നെ ഒരിക്കലും പരാതി പറഞ്ഞിട്ടില്ല ചില ദിവസങ്ങള്‍ക്കു മക്കള്‍ക്ക് കഞ്ഞി കൊടുത്തിട്ടേ കഞ്ഞിവെള്ളം കുടിച്ചു വിശപ്പടക്കിയിട്ടുണ്ടേ രണ്ടുപേരും ഒരിക്കലും ജീവതത്തില്‍ മടുപ്പേ തോന്നിയിട്ടില്ല .യാത്രയില്‍ തങ്കെടത്തിയെക്കുറിച്ചനെ കൂടുതല്‍ സമയം പറഞ്ഞതെ .
ഒരു മകളുടെ അടുത്തെപോയിവരുന്ന അവസരത്തില്‍ ആണ് ഞങ്ങള്‍ കണ്ടുമുട്ടിയാതെ എന്നോടെ യാത്രയില്‍ ഉടനിളം ഒരു കൊച്ചു മോനോടുള്ള വല്സലിയം മോഹനേട്ടന്‍ കാണിച്ചിരുന്നു.ഞാന്‍ ചോദിച്ചു മോളുടെ അടുത്തെ ഒരു ആഴ്ച പോയി നിന്നോ അതോ .ഒരു ചിരിയും അതിന് ശേഷമുള്ള മറുപടിയുമനെ എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചതെ .ഒരു ആഴചയോ ഇതുവരെ ഞാന്‍ എന്റെ തങ്കത്തിനെ വിട്ടേ ഇതുവരെ ഉറങ്ങിയിട്ടില്ല എന്ന് പറഞ്ഞാല്‍ നമ്മള്‍ പുതുതലമുറക്ക് പരിജയമില്ലാത്തഭാര്യിയ കൂടെ കിടനിലലെങ്ങില്‍ ഉറക്കം വരാത്ത ഭര്‍ത്താക്കന്‍മാരില്‍ ഒരാളാനെ മോഹനേട്ടന്‍ .മക്കളൊക്കെ പ്രായമായപ്പോള്‍ കുറച്ചു ദിവസം മാറി കിടന്നു .ഒരു കാരിയം അതോടെ മനസിലായി രണ്ടു പേരും നേരം വെളിപ്പികല്‍ എന്നതതോഴിച്ചാല്‍ ഉറങ്ങാറില്ല എന്നെ .
പലരും പറയുന്നതെ ഞാന്‍ ദിവസവും കേള്‍ക്കുന്നു ആ നശിചെടത്തെക്ക് പോണമല്ലോ എന്ന് പ്രാകികൊണ്ടെ വീട്ടിലേക്ക് പോകുന്നതെ. എവിടെ ആണ് നമ്മള്‍ക്ക് തെറ്റ് പറ്റുന്നത്തെ. ഞാന്‍ എന്ന ഭാവം നമ്മള്‍ എന്നതിനെ കീഴടക്കുന്നതോ. എന്റെ സുഖം എന്റെ ഇഷ്ടം എന്റെ സന്തോഷം അങ്ങനെ അങ്ങേനെ ഒത്തിരി എന്റെകള്‍ വരുമ്പോള്‍ ജീവിതം ഇല്ലാതാകുന്നു സന്തോഷമില്ലതാകുന്നു പിന്നെ പലതിലും സന്തോഷമാന്നെഷിച്ചു നടന്നെ തിരിച്ചറിവ് വരുമ്പോള്‍ ജീവിതത്തിന്റെ അവസാനം എത്തിയിട്ടുണ്ടാവും .
2 comments:
പാരഗ്രാഫ് തിരിച്ചു എഴുതിയാല്‍ വായിക്കാന്‍ ഒരു സുഖം കിട്ടും. കമന്റിലെ word verification ഉം പ്രയാസമുണ്ടാക്കുന്നു.
നന്നായിരിക്കുന്നു
Post a Comment