Tuesday, January 6, 2009

നമ്മുടെ അമ്മമാര്‍ക്ക് സംഭവിച്ചത്

കഴിഞ്ഞ ദിവസം ഉണ്ടായ രണ്ടു സംഭവങ്ങള്‍ ആണ് എന്നെ ഇതെഴുതാന്‍ പ്രേരിപിച്ചത്‌ ഒന്നു എന്റെ ഇളയ കസിന്‍ സഹോദരിമാരുടെ സംസാരം പിന്നെ ബാറിലെ പെണ്നുകുട്ടികള്‍ ധരിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ച പെണ്‍കുട്ടികള്‍

ഒരാള്‍ മറ്റൊരാളോട് : നിനക്കു നാണമില്ലേ എത്രയും പ്രായമായിട്ടും ഈ ഡ്രസ്സ് ധരിച്ചു നടക്കാന്‍ അവള്‍ ചെയ്ത തെറ്റ് ഇറക്കാം കുറഞ്ഞ ഒരു പാവാട ധരിച്ചു എന്നുള്ളതാണു .
ആ കുട്ടിയുടെ അമ്മയോട് എനിക്ക് ബഹുമാനം തോന്നി.തന്റെ മകളെ അവളുടെ ശരിരത്തെ കുറിച്ചു ബൊദവതിയക്കിയതില്.

കഴിഞ്ഞ ദിവസം ഞാന്‍ കലൂരില്‍ നില്‍ക്കുമ്പോള്‍ ഒരു പറ്റം പെണ്‍കുട്ടികള്‍ കടന്നു പോകുന്നു ആവരില്‍ പലരുടെയും വസ്ത്രം ഒരു ആറോ ഏഴോ വയസുള്ള പെണ്‍കുട്ടികള്‍ ധരിക്കുന്നവ .

അവരെ പൂര്‍ണമായും കുറ്റപ്പെടുത്താന്‍ പറ്റില്ല അവരുടെ ശരിരം വളര്ന്നു എന്നും എങ്ങനെ ഉള്ള വസ്ത്രം ധരിക്കാന്‍ പാടില്ലാന്നും അവരെ മനസിലാക്കി കൊടുക്കണ്ടത് അമ്മമാരാണ് . കാരണം ഒരു അമ്മക്ക് അറിയാം എങ്ങനെയൊക്കെ സ്ത്രി ശരിരം ഒരു പുരുഷനെ പ്രലോഫിക്കുന്നു എന്ന് .ബാറില്‍ പുരുഷനെ ശരിരം കാണിച്ചു ആകര്‍ഷിക്കാന്‍ നില്ക്കുന്ന പെണ്ണുങ്ങള്‍ ധരിക്കുന്ന ധരിക്കുന്ന വസ്ത്രം അല്ല അവരെ പുറത്തേക്ക് വിടെണ്ടാതെന്നും .

പണ്ടു പ്രായ പൂര്‍ത്തിയ പെണ്‍കുട്ടിയെ ശെരിയായ രീതിയില്‍ വസ്ത്രം ധരിക്കാതെ പുറത്തെ വിടില്ലായിരുന്നു .എന്നിപ്പോള്‍ എന്തൊക്കെ തുറന്നു കാണിക്കാമോ അതെല്ലാം ഫാഷനാണ് . എന്റെ സ്ത്രി സുഹൃത്തുക്കള്‍ പതിവായി എടുത്തു ഉപയോഗിക്കുന്ന ഒരു വാക്കാണ്‌ ചില പെണ്‍കുട്ടികളെ കാണുമ്പൊള്‍ ഇവരെ ഓക്കേ ആരെങ്ങിലും കേറി പിടിചില്ലെങ്ങിലെ അതിശയമുള്ളു എന്ന് .ഈ കുട്ടികളെ കണ്ടിട്ട് വാല്സല്ലിയം ഉണ്ടായില്ലെങ്ങില്‍ ആരെ കുറ്റപ്പെടുത്തും .

ഇപ്പോള്‍ വളരുന്നു വരുന്ന ഒരു കുട്ടി ഒത്തിരി കര്യെങ്ങള്‍ അവശിയ്മില്ലാത്തതും ഉള്ളതുമായവ പാകത വരുന്നതിനുമുമ്പേ മനസിലാക്കുന്നു . അതില്‍ ശേരിയെത് എന്ന് അവരെ മനസിലാക്കി കൊടുക്കാന്‍ അരുമില്ല്ത അവസ്ഥ.അവരുടെ റോള്‍ മോഡല്‍ പലപ്പോഴും റാപ്പില്‍ ചുവടു വയ്ക്കുന്നവര്‍.

മുമ്പ്‌ ഒരു പെണ്‍കുട്ടിയുടെ ക്വാളിറ്റി എന്ന് പറയുന്നതു അവളുടെ നല്ല പെരുമാറ്റം ,നല്ല വസ്ത്രധാരണ രീതി ,പഠനത്തില്‍ ഉള്ള കഴിവ് എന്നൊക്കെ ആയിരുന്നു എപ്പോള്‍ എത്ര ഷോയില്‍ പങ്കെടുത്തു എന്നുള്ളതായി മാറിയിരിക്കുന്നു .എല്ലാം കമ്പോളവല്ക്കരിച്ചപ്പോള്‍ അവള്‍ ഒരു ശരിരം മാത്രമായിരിക്കുന്നു.

No comments: