Thursday, November 20, 2008

നമ്മുടെ കുട്ടികള്‍

എന്നെ വല്ലാതെ വേദനിപ്പിച്ച ഒരു സംഭവമാണ്‌ കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്നത് .മൂന്ന് പെണ്‍കുട്ടികള്‍ കൌമാര പ്രായത്തില്‍ എത്തിയവര്‍ നാളെ ലോകത്തില്‍ ചിലപ്പോള്‍ ഉയരെങ്ങള്‍ കിഴടക്കെണ്ടവര്‍ . എന്തെ നമ്മുടെ കുട്ടികള്‍ എങ്ങനെ പെരുമാറുന്നത് .നമ്മള്‍ എല്ലാവരും ഓട്ടത്തിലാണ് സ്ഥാനമാനങ്ങളും പണവും വെട്ടിപിടിക്കാന്‍ .അതിനിടയില്‍ നമ്മുടെ കുട്ടികളെ ശ്രെധിക്കാന്‍ സമയം കണ്ടെത്തുന്നില്ല എന്നുള്ളത് പൊള്ളുന്ന ഒരു സത്യം മാത്രം .
ഒരിക്കല്‍ ഈ ലേഖകനോടെ ഒരു പെണ്‍കുട്ടി പറഞ്ഞതു ഈ അവസരത്തില്‍ ഓര്‍ക്കുന്നു പപ്പയും മമ്മിയും വിളിക്കുമ്പോഴൊക്കെ ചോദിക്കുന്നത് മോള്‍ക്ക്‌ പണത്തിന്റെ അവശിയമെന്തെങ്ങിലും എന്നല്ലാതെ ഒരിക്കലും മോള്‍ക്ക്‌ സുഹമാണോ എന്ന് ചോദിച്ച്ട്ടില്ല . കഴിഞ്ഞ ദിവസം ഒരു സുഹൃത് എന്നോട് പറയുകയുണ്ടായി .എല്ലാവരും മൊബൈല്‍ ഫോണിനെ കുറ്റം പറയുന്നു .ആരും ചിന്തിക്കാത്ത ഒരു കാരിയം ഉണ്ട് ഒരു പ്രോബ്ലെംസ് വന്നാല്‍ ആരോടെങ്ങിലും പറയേണ്ടേ .പണ്ടു പെണ്പില്ലെര്‍ക്ക് ഒരു പ്രോബ്ലെംസ് വന്നാല്‍ പറയാന്‍ അമ്മായിമാരും ചിറ്റമാരും ഒത്തിരി ബന്ധുകളും ഉണ്ടായിരുന്നു .എല്ലക്കാരിയവും അച്ഛനമ്മമാരോടോ ജെഷ്ടനോടോ പറയാന്‍ പറ്റി എന്ന് വരില്ല അതുചിലപ്പോള്‍ പല നീന്ത്രെനങ്ങള്‍ക്കും വഴിവെച്ചേക്കും .പിന്നെ പറയാവുന്നത് സുഹൃത്തിനോടും പിന്നെ ഇങ്ങനെ ഉള്ള ആന്റിമാരോടുമാണ് അവിടെയും ചൂഷണം നടക്കുന്നു .
ഒരു പ്രോബ്ലം വന്നാല്‍ പറയാനോ കൃതിയ്മായ മാര്‍ഗനിര്‍ദേശം കൊടുക്കാന്‍ അരുമില്ലതതാണ് ഒരു പരുതിവരെ എങ്ങനെ ഉള്ള സംഭവങ്ങള്‍ തുടരെ സംഭവിക്കാനുള്ള കാരണം .ആളുകള്‍ക്ക് വായിച്ചു രസിക്കാനുള്ള ഒന്നായി മാത്രം എങ്ങനെ ഉള്ള കരിയെങ്ങള്‍ മാറിയിരിക്കുന്നു .സ്വന്തം വീട്ടിലോ അടുത്ത ബന്ധു വീട്ടിലോ നടക്കുമ്പോള്‍ മാത്രം സഹതപിക്കുന്ന വെക്തികളായി നാം മാറിയിരിക്കുന്നു .
ഒത്തിരികരിയെങ്ങള്‍ ചെയ്യാവുന്ന അധ്യിയപകരും ഇപ്പോള്‍ ഉത്തരവാധിയത്തില്‍ നിന്നു ഒഴിഞ്ഞു മാറുന്ന പ്രവണതയാണ് കാണുന്നത് .ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അവര്‍ക്ക് വലിയ ചുമതല ഉണ്ട് എന്നുള്ളത് നിസ്തര്‍ക്കമാണ് .ഈ സംഭവത്തില്‍ അധ്യിയപകരും മറുപക്ഷത്ത് ഉണ്ട് എന്നുള്ളത് വേദന ഉണ്ടാക്കുന്ന കാരിയമാണ്.

No comments: