Monday, November 3, 2008

കാലം

ഇന്നലെ മരണത്തെ കുറിച്ചും വേര്‍പാടിനെകുറിച്ചും ഓര്‍ക്കാന്‍ ഇടയായി വേര്‍പാടുകള്‍ ‍എപ്പോഴും വേദന ഉളവാക്കുന്ന കാരിയം തന്നെ .പലപോഴും നമ്മളെ സ്നേഹിച്ചിരുന്നവരുടെ വില നാം അവര്‍ നമ്മളെ വേര്‍പിരിഞ്ഞു പോകും വരെ മനസില്ക്കാറില്ല . ആത് നമ്മള്‍ക്ക് നല്കുന്ന ഒരു വലിയ പാഠം ഇന്നിന്റെ വിലയെ കുറിച്ചു നാം ഓര്‍ക്കണം എന്നതാണ് .നമ്മള്‍ കലഹിക്കുമ്പോള്‍ സ്നേഹിക്കുമ്പോള്‍ ഓര്‍ക്കുക ചിലപ്പോള്‍ നാളെ ഇതൊന്നും ചെയ്യാന്‍ ചിലപ്പോള്‍ അവര്‍ നമ്മോടൊപ്പം ഉണ്ടാവും എന്ന് ഒരു ഉറപ്പും ആര്ക്കും നമ്മള്‍ക്ക് കൊടുക്കാന്‍ ഇല്ല . അത് മനസ്സില്‍ ഉണ്ടെങ്കില്‍ നമ്മള്‍ക്ക് ആരെയും വേദനിപ്പിക്കാന്‍ ആവില്ല .കാരണം നാളെ ഒരു സോറി പറയാന്‍ നമ്മളോ കേള്‍ക്കാന്‍ അവരോ ഉണ്ടാകുമെന്ന് നമ്മള്‍ക്ക് ഒരു ഉറപ്പുമില്ലല്ലോ .കഴിഞ്ഞ ദിവസം കണ്ട മുവിയിലെ ഒരു രംഗമുണ്ട്‌ എല്ലാം ഷേമിക്ക്നും ഒന്നിച്ചു ജീവിക്കാനും വളരെ കാലത്തെ കലഹത്തിനു ശേഷം വരുന്ന സ്ത്രി കാണുന്നതു ഭര്‍ത്താവിന്റെ ജീവനറ്റ ശരിരമാണ്.പിന്നിട് ചെയ്യാവുന്ന ഒരു കാരിയം ഓര്ത്തു കരയുക എന്ന കര്‍മം മാത്രം . ഓര്‍ക്കുക നമ്മുടെ പലരുടെയും ലൈഫും ഇതുതന്നെ അല്ലെ നഷ്ടബോദത്തിന്റെ ഒത്തിരി കരിയങ്ങള്‍ ചെയ്യാമയിരുന്നിട്ടും അതൊക്കെ മാറ്റിവച്ചിട്ട് പിന്നിടവമെന്നു കരുതി മാരിനിന്നിട്ടു അത് ഓര്ത്തു കരയുന്നവര്‍.അച്ഛനമ്മമാരെ സ്നേഹിക്കാതെ അവരുടെ മരണശേഷം കര്‍മം ചെയ്തും പുണ്യ സ്നാനം നടത്തിയും അല്‍മസംത്രിപ്തി നേടുന്നവര്‍ .ഒന്നോര്‍ക്കുക കാലം നമ്മള്‍ക്കാര്‍ക്കും വേണ്ടി കാത്തുനില്‍ക്കില്ല

2 comments:

Anil cheleri kumaran said...

''ഷേമിക്ക്നും''
'ക്ഷമിക്കാനും' എന്നാക്കുക.
മരണത്തെപറ്റി ഓര്‍ത്താല്‍ ..
അയ്യോ .. പിന്നെ ഇന്നത്തെ ദിവസം മുഴുവനും പോക്കാ..

Rejeesh Sanathanan said...

അടുത്ത നിമിഷത്തെ പറ്റി പോലും ഉറപ്പില്ലാത്ത നമ്മള്‍ എന്തിനോക്കെയോ വേണ്ടി തര്‍ക്കിക്കുന്നു മല്ലടിക്കുന്നു..എല്ലാം മനുഷ്യ സഹജം.